'ഇന്ത്യാ സിന്ദാബാദ്' വിളിച്ച് നാവിക സേന രക്ഷിച്ച പാക് പൗരൻമ്മാർ

പാകിസ്ഥാൻ പൗരന്മാർ നന്ദി അറിയിക്കുന്നതും 'ഇന്ത്യ സിന്ദാബാദ്' എന്ന മുദ്രാവാക്യം ഉയർത്തുന്നതുമായ വീഡിയോ ഇന്ത്യൻ സേന പങ്കുവെച്ചിട്ടുണ്ട്
'ഇന്ത്യാ സിന്ദാബാദ്' വിളിച്ച് നാവിക സേന രക്ഷിച്ച പാക് പൗരൻമ്മാർ

ന്യൂഡൽഹി: കടൽ കൊള്ളക്കാർ തടഞ്ഞു വെച്ചിരുന്ന ഇറാനിയൻ കപ്പലിനെയും 23 പാകിസ്ഥാൻ പൗരൻമ്മാരെയും രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന. വെള്ളിയാഴ്ചയാണ് അറബിക്കടലിൽ നിന്ന് ഇറാനിയൻ കപ്പൽ കടൽ കൊള്ളക്കാർ തട്ടികൊണ്ട് പോയത്. പാകിസ്ഥാൻ പൗരന്മാർ നന്ദി അറിയിക്കുന്നതും 'ഇന്ത്യാ സിന്ദാബാദ്' എന്ന മുദ്രാവാക്യം ഉയർത്തുന്നതുമായ വീഡിയോ ഇന്ത്യൻ സേന പങ്കുവെച്ചു.

എഫ്വി എഐ കമ്പാർ 786 എന്ന കപ്പലാണ് കടൽ കൊള്ളക്കാർ തടഞ്ഞുവെച്ചത്. കപ്പൽ തട്ടിയെടുത്ത ഒമ്പത് സായുധ കടൽക്കൊള്ളക്കാരെ നാവികസേന അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 2022 ലെ മാരിടൈം ആൻറി പൈറസി ആക്ട് അനുസരിച്ച് കൂടുതൽ നിയമ നടപടികൾക്കായി അവരെ ഇന്ത്യയിലേക്ക് കൊണ്ടുവരുകയാണെന്നും ഇന്ത്യൻ നാവികസേനാ അറിയിച്ചു.

'ഇന്ത്യാ സിന്ദാബാദ്' വിളിച്ച് നാവിക സേന രക്ഷിച്ച പാക് പൗരൻമ്മാർ
എതിരില്ല; അരുണാചൽ പ്രദേശില്‍ 10 ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം

മാർച്ച് 28ന് യെമനിലെ സൊകോത്രയിൽ നിന്ന് ഏകദേശം 90 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറ് ഭാഗത്ത് വെച്ച് ഇറാനിയൻ മത്സ്യബന്ധന കപ്പലായ എഐ കമ്പാർ 786 ഹൈജാക്ക് ചെയ്യപ്പെട്ടത്. ഈ വിവരം ലഭിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ നാവികസേന രക്ഷാദൗത്യം നടത്തിയത്. വെള്ളിയാഴ്ച പുലർച്ചെയാണ് ഹൈജാക്ക് ചെയ്ത കപ്പൽ നാവികസേന സ്വതന്ത്രമാക്കിയത്. ഏകദേശം 12 മണിക്കൂർ നേരത്തെ ഓപ്പറേഷനൊടുവിലാണ് 23 പാകിസ്ഥാൻ പൗരന്മാർ അടങ്ങുന്ന സംഘത്തെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതെന്ന് നാവികസേന അറിയിച്ചു. ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയതായും സേന അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com