ഡൽഹി മദ്യനയക്കേസ് അന്വേഷണം ഗോവയിലേക്ക്; ആം ആദ്മി നേതാക്കൾക്ക് സമൻസ്, നാളെ ഹാജരാകണം

ആംആദ്മി ഗോവ പ്രസിഡൻ്റ് അമിത് പലേക്കർ, രാമറാവു വാഗ്, ദത്ത പ്രസാദ് നായിക് എന്നിവർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ നാളെ ഹാജരാകണം.
ഡൽഹി മദ്യനയക്കേസ് അന്വേഷണം ഗോവയിലേക്ക്; ആം ആദ്മി നേതാക്കൾക്ക് സമൻസ്, നാളെ ഹാജരാകണം

ഡൽഹി: ഡൽ​ഹി മദ്യനയ അഴിമതിക്കേസിൽ അന്വേഷണം ഗോവയിലെ ആംആദ്മി നേതാക്കളിലേക്കും വ്യാപിപ്പിക്കുന്നു. ഗോവയിലെ ആംആദ്മി നേതാക്കൾക്ക് ഇഡി സമൻസ് അയച്ചു. ആംആദ്മി ഗോവ പ്രസിഡൻ്റ് അമിത് പലേക്കർ, രാമറാവു വാഗ്, ദത്ത പ്രസാദ് നായിക് എന്നിവർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ നാളെ ഹാജരാകണം. പഞ്ചിമിലെ ഇഡി ഓഫീസിലെത്താനാണ് നിർദ്ദേശം. മദ്യനയ അഴിമതിക്കേസിലെ പണം ഗോവയിലെ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചു എന്നായിരുന്നു ആരോപണം. ഭണ്ഡാരി സമാജ് പ്രസിഡൻ്റ് അശോക് നായികും നാളെ ഹാജരാകണം.

2022 ലെ ​ഗോവ തിരഞ്ഞെടുപ്പിൽ ആംആദ്മി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയ‍ർത്തി കാട്ടിയത് അമിത് പലേക്കറിനെയായിരുന്നു. ​ഗോവയിലേക്ക് എന്തെങ്കിലും അനധികൃത പണം അയച്ചിട്ടുണ്ടെന്നതിന് തെളിവില്ലെന്നാണ് അമിത് പലേക്കറുടെ വാദം. മാത്രമല്ല, താനും ആംആദ്മി പാർ‌ട്ടിയും ഏത് അന്വേഷണത്തിനും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എഎപി ഗോവ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഡൽഹി മദ്യനയ ഇടപാടിൽ ലഭിച്ച വരുമാനം ഉപയോ​ഗിച്ചെന്ന ആരോപണം ഉയ‍ർത്തിയാണ് അന്വേഷണം. കെ കവിത ഇടനില നിന്ന് നൽകിയതെന്ന് പറയപ്പെടുന്ന 100 കോടിയിൽ നിന്ന് ഏകദേശം 45 കോടി രൂപയാണ് ​ഗോവ തിരഞ്ഞെടുപ്പിലേക്ക് ഒഴുക്കിയതെന്നതിലാണ് അന്വേഷണം നടക്കുന്നത്.

ഡൽഹി മദ്യനയക്കേസിൽ മാർച്ച് 21നാണ് ആംആദ്മി പാർട്ടി തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ കോടതി കെജ്‌രിവാളിനെ ഇഡി കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തേക്കാണ് കോടതി അദ്ദേഹത്തെ ഇഡി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. നിലവിൽ ഇഡി കസ്റ്റഡിയിലുള്ള കെജ്‌രിവാളിനെ കസ്റ്റഡിയിൽ നിന്ന് വിടണമെന്ന ഉപഹർജിയിൽ ഡൽഹി ഹൈക്കോടതി ഇഡിയുടെ നിലപാട് തേടിയിരിക്കുകയാണ്. തന്റെ അറസ്റ്റും തുടർന്നുള്ള ഇഡി റിമാൻഡും നിയമവിരുദ്ധമാണെന്നും അതിനാൽ ഉടൻ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അരവിന്ദ് കെജ്‌രിവാൾ ഹർജി നൽകിയത്. ജസ്റ്റിസ് സ്വരണ കാന്ത ശർമ്മയാണ് ഹർജി പരിഗണിച്ചത്.

ഡൽഹി മദ്യനയക്കേസ് അന്വേഷണം ഗോവയിലേക്ക്; ആം ആദ്മി നേതാക്കൾക്ക് സമൻസ്, നാളെ ഹാജരാകണം
കെജ്‌രിവാളിന് അടിയന്തര ആശ്വാസമില്ല; ഹർജിയിൽ മറുപടി പറയാതെ കോടതി, ഇഡിക്ക് സമയം നല്‍കി

Related Stories

No stories found.
logo
Reporter Live
www.reporterlive.com