സിന്ദൂരം തൊടുന്നത് വിവാഹിതരായ സ്ത്രീകളുടെ കടമയെന്ന് കോടതി; നിരീക്ഷണം വിവാഹമോചനക്കേസിൽ

വിവാഹമോചനം തേടിയെത്തിയ യുവതിയോട് തിരിച്ച് ഭർത്താവിന്റെ വീട്ടിലേക്ക് പോകണമെന്ന് നിർദ്ദേശിച്ച് കോടതി
സിന്ദൂരം തൊടുന്നത് വിവാഹിതരായ സ്ത്രീകളുടെ കടമയെന്ന് കോടതി; നിരീക്ഷണം വിവാഹമോചനക്കേസിൽ

ഇൻഡോർ: സിന്ദൂരം ധരിക്കുന്നത് വിവാഹിതരായ ഹിന്ദു യുവതികളുടെ കടമയാണെന്ന് മധ്യപദേശിലെ കുടുംബ കോടതി. വിവാഹിതയാണെന്നതിന്റെ പ്രതീകമായി സിന്ദൂരം ധരിക്കുന്നത് വിവാഹിതരായ സ്ത്രീകളുടെ കടമയാണെന്നാണ് കോടതി പറഞ്ഞത്. ഭർത്താവിൽ നിന്ന് അകന്നുകഴിയുന്ന ഭാര്യയോട് തിരിച്ച് ഭർത്താവിന്റെ വീട്ടിലേക്ക് പോകാൻ നിർദ്ദേശിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് എൻ പി സിങ്ങിന്റെ നിരീക്ഷണം.

ഹിന്ദു വിവാഹ നിയമപ്രകാരം ഭർത്താവെന്ന നിലയിലുള്ള തന്റെ അവകാശം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർ‌ജി പരി​ഗണിക്കുകയായിരുന്നു കോടതി. 2017 നാണ് ഈ ദമ്പതികൾ വിവാഹിതരായത്. ഇവർ‌ക്ക് അഞ്ച് വയസ്സുള്ള മകനുമുണ്ട്. ഭർത്താവിൽ നിന്ന് അകന്ന് താമസിക്കുന്ന ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ഇവർ വേർപിരിഞ്ഞാണ് കഴിയുന്നത്.

ഈ കേസിൽ വാദം കേൾക്കെ, സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് തന്നെ ശാരീരികമായും മാനസ്സികമായും ഉപദ്രവിച്ചിരുന്നുവെന്ന് യുവതി ആരോപിച്ചു. എന്നാൽ ഈ ആരോപണത്തെ സാധൂകരിക്കാൻ പൊലീസിൽ പരാതി നൽകിയതിന്റെ തെളിവുകളൊന്നും ഹാജരാക്കാൻ യുവതിക്ക് സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി. യുവതിയെ ഭർത്താവ് ഉപേക്ഷിക്കുകയായിരുന്നില്ല, അവർ സ്വയം ഇറങ്ങിപ്പോകുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. യുവതി സ്വയം ഇറങ്ങിപ്പോയെന്നും സിന്ദൂരം തൊടുന്നില്ലെന്നും നിരീക്ഷിച്ച കോടതി, ഭർത്താവിന്റെ അടുത്തേക്ക് തിരിച്ച് പോകണമെന്ന് നിർദ്ദേശിക്കുകയായിരുന്നു.

സിന്ദൂരം തൊടുന്നത് വിവാഹിതരായ സ്ത്രീകളുടെ കടമയെന്ന് കോടതി; നിരീക്ഷണം വിവാഹമോചനക്കേസിൽ
മൊബൈൽ ഫോൺ ചാർജറിൽ നിന്ന് തീപടർന്ന് നാല് കുട്ടികൾക്ക് ദാരുണാന്ത്യം; പിതാവിന് ഗുരുതര പരിക്ക്

Related Stories

No stories found.
logo
Reporter Live
www.reporterlive.com