നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗൽപൂരിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് നേഹയുടെ അച്ഛൻ അജയ് ശർമ

dot image

ന്യൂഡൽഹി: ബോളിവുഡ് താരം നേഹ ശർമ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നൽകി പിതാവ്. ബിഹാറിലെ ഭഗൽപൂരിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് നേഹയുടെ അച്ഛൻ അജയ് ശർമ. സഖ്യകക്ഷികളുമായുള്ള ധാരണയ്ക്കൊടുവിൽ ഭഗൽപൂർ സീറ്റ് കോൺഗ്രസിന് ലഭിക്കുകയാണെങ്കിൽ മകളെ നാമനിർദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

"കോൺഗ്രസിന് ഭഗൽപൂർ ലഭിക്കണം, ഞങ്ങൾ മത്സരിച്ച് സീറ്റ് നേടും. കോൺഗ്രസിന് ഭഗൽപൂർ ലഭിച്ചാൽ, എൻ്റെ മകൾ നേഹ ശർമ്മ മത്സരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ പാർട്ടിക്ക് ഞാൻ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കിൽ അത് ചെയ്യും" അജയ് ശർമ്മ പറഞ്ഞു.

ഇമ്രാൻ ഹാഷ്മിക്കൊപ്പം 'ക്രൂക്ക്', 'തൻഹാജി: ദി അൺസങ് വാരിയർ', 'യംല പഗ്ല ദീവാന 2', 'തും ബിൻ 2' തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ നേഹ ശർമ്മ ശ്രദ്ധേയയാണ്.

dot image
To advertise here,contact us
dot image