കടിച്ചതുമില്ല പിടിച്ചതുമില്ല!; കോണ്ഗ്രസ് വിട്ട എംഎല്എക്ക് ബിജെപി ഒരു സീറ്റും നല്കിയില്ല

വിജയധാരണിയുടെ അടുത്ത നീക്കം എന്താണെന്ന് വരും ദിവസങ്ങളില് അറിയാം.

dot image

ചെന്നൈ: കോണ്ഗ്രസിന് വേണ്ടി ഹാട്രിക് വിജയം നേടി ശ്രദ്ധ നേടിയ നേതാവായിരുന്നു വിജയാധരണി. കന്യാകുമാരി ജില്ലയിലെ വിളവങ്കോട് മണ്ഡലത്തിലെ എംഎല്എയായി പ്രവര്ത്തിച്ചു വരവേയാണ് വിജയധാരണി പൊടുന്നനേ പാര്ട്ടി വിട്ട് ബിജെപിയില് ചേര്ന്നത്. ഒന്നുകില് വിളവങ്കോട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില് ബിജെപി സ്ഥാനാര്ത്ഥിയാവുകയോ അല്ലെങ്കില് കന്യാകുമാരി ലോക്സഭാ മണ്ഡലത്തില് നിന്ന് ബിജെപി സ്ഥാനാര്ത്ഥിയാവുകയോ ആയിരുന്നു വിജയധരണിയുടെ ലക്ഷ്യം. എന്നാല് ബിജെപി സ്ഥാനാര്ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള് രണ്ടിടത്തും സ്ഥാനാര്ത്ഥിയായി വിജയധാരണിയുടെ പേരില്ല.

അഖിലേന്ത്യാ മഹിളാ കോണ്ഗ്രസ് ജനറല് സെക്രട്ടറിയും കോണ്ഗ്രസ് നിയമസഭാ വിപ്പുമായിരുന്നു വിജയധാരണി. ബിജെപിയിലേക്ക് മാറുന്നതിന്റെ ഭാഗമായി എംഎല്എ സ്ഥാനം രാജിവെക്കുകയായിരുന്നു. ഹാട്രിക് വിജയം നേടിയിട്ടും അര്ഹമായ പ്രാധാന്യം പാര്ട്ടി നേതൃത്വം നല്കാത്തതിലുള്ള അതൃപ്തി രേഖപ്പെടുത്തിയാണ് വിജയധാരണി കോണ്ഗ്രസ് പടിയിറങ്ങിയത്.

കന്യാകുമാരി ലോക്സഭാ സീറ്റില് മത്സരിക്കാനുള്ള തന്റെ ആഗ്രഹം പലതവണ കോണ്ഗ്രസിനുള്ളില് നില്ക്കുമ്പോള് തന്നെ വിജയധാരണി പ്രകടിപ്പിച്ചിരുന്നു. ആ ആഗ്രഹം ബിജെപിയും തള്ളിയ നിലയ്ക്ക് വിജയധാരണിയുടെ അടുത്ത നീക്കം എന്താണെന്ന് വരും ദിവസങ്ങളില് അറിയാം.

dot image
To advertise here,contact us
dot image