സോളാപ്പൂരില്‍ പ്രനീതി ഷിന്‍ഡേയെ രംഗത്തിറക്കി കോണ്‍ഗ്രസ്; മികച്ച സ്ഥാനാര്‍ത്ഥിയെ കിട്ടാതെ ബിജെപി

'പ്രനീതി ഷിന്‍ഡെയെ ബിജെപിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല.'
സോളാപ്പൂരില്‍ പ്രനീതി ഷിന്‍ഡേയെ രംഗത്തിറക്കി  കോണ്‍ഗ്രസ്; മികച്ച സ്ഥാനാര്‍ത്ഥിയെ കിട്ടാതെ ബിജെപി

മുംബൈ: സോളാപൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സിറ്റിംഗ് എംപിയെ മാറ്റി മണ്ഡലത്തിന് പുറത്ത് നിന്ന് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ തീരുമാനിച്ച് ബിജെപി. മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ മകള്‍ പ്രനീതി ഷിന്‍ഡെയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതോടെയാണ് ബിജെപി സ്ഥാനാര്‍ത്ഥി അന്വേഷണം ആരംഭിച്ചത്.

സംവരണ സീറ്റായ സോളാപൂരില്‍ 2014ലും 2019ലും ബിജെപിയാണ് വിജയിച്ചത്. സുശീല്‍ കുമാര്‍ ഷിന്‍ഡെയെയാണ് ബിജെപി സ്ഥാനാര്‍ത്ഥി കഴിഞ്ഞ രണ്ട് തവണയും പരാജയപ്പെടുത്തിയത്. 1998ലും 2009ലും ഈ മണ്ഡലത്തില്‍ സുശീല്‍ കുമാര്‍ ഷിന്‍ഡെയാണ് വിജയിച്ചത്.

മണ്ഡലം ഇക്കുറി തിരികെ പിടിക്കണം എന്ന ആലോചനയിലാണ് കോണ്‍ഗ്രസ് പ്രനീതിയെ സ്ഥാനാര്‍ത്ഥിയാക്കുന്നത്. ഇതോടെയാണ് സിറ്റിംഗ് എംപ ജൈസിദേശ്വര്‍ സ്വാമിയെ മാറ്റുന്നത്.

സോളാപൂരില്‍ മത്സരിക്കാന്‍ കഴിയുന്ന ശക്തനായെരു സ്ഥാനാര്‍ത്ഥി ജില്ലയിലില്ല. അത് കൊണ്ടാണ് മറ്റ് മണ്ഡലങ്ങളില്‍ നിന്ന് നോക്കുന്നത്. രാജ്യസഭ എംപി അമര്‍ സാബ്‌ളെ, രാം സത്പുതെ എംഎല്‍എ എന്നിവരെയാണ് പരിഗണിക്കുന്നത്. പ്രനീതി ഷിന്‍ഡെയെ ബിജെപിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. അതോടെയാണ് ഹൈക്കമാന്‍ഡ് പ്രനീതിയെ പരാജയപ്പെടുത്താന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ശ്രമങ്ങളാരംഭിച്ചതെന്ന് ബിജെപി ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com