ജാതി സെന്‍സസ്; ബയോയില്‍ ഉള്‍പ്പെടുത്തി രാഹുല്‍ , കാമ്പെയ്‌നിന്റെ ഭാഗമാകാന്‍ കോണ്‍ഗ്രസ് നേതാക്കള്‍

താഴെത്തട്ടില്‍ നിരവധി പരിപാടികളും പാര്‍ട്ടി ആസൂത്രണം ചെയ്തിട്ടുണ്ട്.
ജാതി സെന്‍സസ്; ബയോയില്‍ ഉള്‍പ്പെടുത്തി രാഹുല്‍ , കാമ്പെയ്‌നിന്റെ ഭാഗമാകാന്‍ കോണ്‍ഗ്രസ് നേതാക്കള്‍

ന്യൂഡല്‍ഹി: ജാതി സെന്‍സസ് കാമ്പെയ്‌നിന്റെ ഭാഗമായി എക്‌സ് ബയോയില്‍ ' ഗിന്‍തി കരോ (ജാതി സെന്‍സസ്') എന്ന് ചേര്‍ത്ത് രാഹുല്‍ഗാന്ധി. എല്ലാ കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടി അനുഭാവികളും ഇത്തരത്തില്‍ ബയോയില്‍ ചേര്‍ക്കുമെന്നാണ് വിവരം. താഴെത്തട്ടില്‍ നിരവധി പരിപാടികളും പാര്‍ട്ടി ആസൂത്രണം ചെയ്തിട്ടുണ്ട്.

കാമ്പെയ്നിന്റെ ഭാഗമായി രാഹുല്‍ ഗാന്ധിയെ അവതരിപ്പിക്കുന്ന ഒരു പ്രചാരണ വീഡിയോ കോണ്‍ഗ്രസ് ഞായറാഴ്ച പുറത്തിറക്കിയിരുന്നു. 1 മിനിറ്റ് 53 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. 'ആരാണ് ദരിദ്രനെന്ന് നമ്മള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ദരിദ്രര്‍ എത്ര പേര്‍ ഉണ്ട്, ഏത് അവസ്ഥയിലാണ് അവരുള്ളത്? ഇതെല്ലാം എണ്ണേണ്ടതല്ലേ? ' ബിഹാറില്‍ നടത്തിയ ജാതി സര്‍വേയില്‍ 88 ശതമാനം ദരിദ്രരും ദളിത്, ഗോത്ര, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരുമാണെന്ന് വെളിപ്പെട്ടിട്ടുണ്ട്. ബിഹാറില്‍ നിന്നുള്ള കണക്കുകള്‍ രാജ്യത്തിന്റെ യഥാര്‍ത്ഥ ചിത്രത്തിന്റെ ഒരു ചെറിയ രൂപം മാത്രമാണ്, രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ ഏത് അവസ്ഥയിലാണ് ജീവിക്കുന്നതെന്ന് നമുക്ക് ഒരു ധാരണ പോലുമില്ല' , എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

അതുകൊണ്ടാണ് നമ്മള്‍ ചരിത്രപരമായ രണ്ട് നടപടികള്‍ സ്വീകരിക്കാന്‍ പോകുന്നത്. ജാതി സെന്‍സസും സാമ്പത്തിക മാപ്പിംഗും. ഈ നടപടികള്‍ രാജ്യത്തെ 'എക്സ്-റേ' ചെയ്യുമെന്നും എല്ലാവര്‍ക്കും ശരിയായ സംവരണങ്ങളും അവകാശങ്ങളും പങ്കുവയ്ക്കും. ഇത് പാവപ്പെട്ടവര്‍ക്കായി ശരിയായ നയങ്ങളും പദ്ധതികളും ഉണ്ടാക്കാന്‍ സഹായിക്കുക മാത്രമല്ല, അവരെ വികസനത്തിന്റെ മുഖ്യധാരയുമായി ബന്ധിപ്പിക്കാനും സഹായിക്കും, രാഹുല്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com