പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 5,000 ; 'ഇന്ദിരാമ്മ അഭയം' പ്രഖ്യാപിച്ച് ആന്ധ്ര കോണ്‍ഗ്രസ്

വൈഎസ്ആര്‍ ശര്‍മ്മിളയെ പാര്‍ട്ടിയിലെത്തിച്ചത്തോടെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്
പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 5,000 ; 'ഇന്ദിരാമ്മ അഭയം' പ്രഖ്യാപിച്ച് ആന്ധ്ര കോണ്‍ഗ്രസ്

അമരാവതി: ആന്ധ്രപ്രദേശില്‍ അധികാരത്തിലെത്തിയാല്‍ ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിമാസം 5,000 രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. അനന്ദപൂര്‍ ടൗണില്‍ സംഘടിപ്പിച്ച 'ന്യായ സാധന സഭ' പൊതുറാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടേതാണ് പ്രഖ്യാപനം. 'ഇന്ദിരാമ്മ അഭയം' എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുക. വൈഎസ്ആര്‍ ശര്‍മ്മിളയെ പാര്‍ട്ടിയിലെത്തിച്ചത്തോടെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.

സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഭരണം ലഭിച്ചാല്‍ അധ്യക്ഷ വൈഎസ്ആര്‍ ശര്‍മിള മുഖ്യമന്ത്രിയാവുമെന്നും ഖാര്‍ഗെ പരസ്യ പ്രഖ്യാപനം നടത്തി. 'ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് രാജ്യത്തിന് അഭിമാനമായ നേതാവായ വൈ എസ് രാജശേഖര്‍ റെഡ്ഡി. അദ്ദേഹത്തിന്റെ മകളാണ് ഇന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസിനെ നയിക്കുന്നത്. ഒരു ദിവസം അവള്‍ ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാവും' എന്നായിരുന്നു ഖാര്‍ഗെയുടെ പ്രഖ്യാപനം.

പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 5,000 ; 'ഇന്ദിരാമ്മ അഭയം' പ്രഖ്യാപിച്ച് ആന്ധ്ര കോണ്‍ഗ്രസ്
ക്രോസ് വോട്ട് ഭയന്ന് എസ്പിയും കോൺഗ്രസും; കർണ്ണാടകയിൽ കോൺഗ്രസ് എംഎൽഎമാരെ ഹോട്ടലിലേയ്ക്ക് മാറ്റി

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഖാര്‍ഗെ കടന്നാക്രമിച്ചു. കോണ്‍ഗ്രസിനെതിരെയും നേതാക്കളായ സോണിയാ ഗാന്ധിക്കെതിരെയും രാഹുല്‍ ഗാന്ധിക്കെതിരെയും അധിക്ഷേപം ചൊരിയാത്ത ഒരു ദിവസം പോലും നരേന്ദ്രമോദിക്ക് ഉണ്ടാവാതിരിക്കില്ല. രാജ്യത്ത് കോണ്‍ഗ്രസ് ഇല്ലെന്ന് പറയുന്ന നേതാവാണ് നരേന്ദ്രമോദി. പിന്നെയെന്തിനാണ് എംഎല്‍എമാരെ തട്ടി കോണ്‍ഗ്രസുകാരെ തകര്‍ക്കുന്നതെന്നും മോദി ചോദിച്ചു. പ്രധാനമന്ത്രി രാജ്യത്തെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും ഭീഷണിയാണെന്നും ഖാര്‍ഗെ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com