തമിഴ്‌നാട്ടില്‍ അണ്ണാമലൈ ഇഫക്ട് ഉണ്ടാവില്ല, 39ല്‍ 39ഉം ഇന്‍ഡ്യ മുന്നണിക്ക്; ഇന്ത്യാ ടുഡേ സര്‍വേ ഫലം

എഐഎഡിഎംകെക്കോ ബിജെപിക്കോ ഒരു സീറ്റ് പോലും നേടാനാവില്ലെന്നാണ് സര്‍വേ പറയുന്നത്.
തമിഴ്‌നാട്ടില്‍ അണ്ണാമലൈ ഇഫക്ട് ഉണ്ടാവില്ല, 39ല്‍ 39ഉം ഇന്‍ഡ്യ മുന്നണിക്ക്; ഇന്ത്യാ ടുഡേ സര്‍വേ ഫലം

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ മുഴുവന്‍ സീറ്റുകളിലും ഇന്‍ഡ്യ മുന്നണി വിജയിക്കുമെന്ന് ഇന്ത്യാ ടുഡേ 'മൂഡ് ഓഫ് ദ നേഷന്‍' സര്‍വേ ഫലം. ആകെയുള്ള 39 സീറ്റുകളും ഇന്‍ഡ്യ മുന്നണി നേടും. എഐഎഡിഎംകെക്കോ ബിജെപിക്കോ ഒരു സീറ്റ് പോലും നേടാനാവില്ലെന്നാണ് സര്‍വേ പറയുന്നത്.

തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തുന്ന ആകെ വോട്ടിന്റെ 47% ഇന്‍ഡ്യ മുന്നണി നേടും. എന്‍ഡിഎക്ക് 15% വോട്ട് ലഭിക്കും. എഐഎഡിഎംകെ അടക്കമുള്ള മറ്റുള്ളവര്‍ക്ക് 38% വോട്ട് ലഭിക്കും.

2019ലെ തിരഞ്ഞെടുപ്പില്‍ 39ല്‍ 38 സീറ്റും ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണി നേടിയിരുന്നു. എഐഎഡിഎംകെക്ക് ഒരു സീറ്റാണ് ഉണ്ടായിരുന്നത്. ആ സീറ്റും ഇക്കുറി നഷ്ടപ്പെടും. എന്‍ഡിഎക്ക് ഇക്കുറിയും സീറ്റൊന്നും ലഭിക്കില്ലെന്നും സര്‍വേ ഫലം പറയുന്നു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ അണ്ണാമലൈയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ബിജെപി വലിയ മുന്നേറ്റം നേടിയെന്നാണ് പാര്‍ട്ടി അവകാശപ്പെടുന്നത്. എന്നാല്‍ ഈ വാദത്തെ തള്ളിക്കളയുന്ന ഫലമാണ് സര്‍വേ നല്‍കുന്നത്.

ഡിസംബര്‍ 15 മുതല്‍ ജനുവരി 28വരെയാണ് സര്‍വേ നടത്തിയത്. എല്ലാ ലോക്‌സഭ സീറ്റുകളില്‍ നിന്നുമായി 35,801 പേരില്‍ നിന്നാണ് അഭിപ്രായം തേടിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com