'3.5 മണിക്കൂര്‍ ഉറക്കം,6 മണിക്ക് ശേഷം ഭക്ഷണമില്ല';മോദിയുടെ കുശലം, 8 എംപിമാര്‍ക്ക് സര്‍പ്രൈസ് ലഞ്ച്

പാര്‍ലമെന്റിലെ കാന്റീനില്‍ പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിക്കാനാണ് കേരളത്തില്‍ നിന്നുള്ള എന്‍കെ പ്രേമചന്ദ്രന്‍ ഉള്‍പ്പെടെ എട്ട് എംപിമാര്‍ക്ക് ക്ഷണം ലഭിച്ചത്
'3.5 മണിക്കൂര്‍ ഉറക്കം,6 മണിക്ക് ശേഷം ഭക്ഷണമില്ല';മോദിയുടെ കുശലം, 8 എംപിമാര്‍ക്ക് സര്‍പ്രൈസ് ലഞ്ച്

ന്യൂഡല്‍ഹി: എട്ട് എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സര്‍പ്രൈസ് ലഞ്ച്. പാര്‍ലമെന്റിലെ കാന്റീനില്‍ പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിക്കാനാണ് കേരളത്തില്‍ നിന്നുള്ള എന്‍കെ പ്രേമചന്ദ്രന്‍ ഉള്‍പ്പെടെ എട്ട് എംപിമാര്‍ക്ക് ക്ഷണം ലഭിച്ചത്. ബിജെപി എംപിമാരായ ഹീന ഗവിത്, എസ് ഫാന്‍ഗ്നോണ്‍, കെന്യാക്, ജംയാങ് സെറിങ് നംഗ്യാല്‍, എല്‍ മുരുകന്‍, ടിഡിപി എംപി റാം മോഹന്‍ നായിഡു, ബിഎസ്പി എംപി റിതേഷ് പാണ്ഡെ, ബിജെഡി എംപി സസമിത് പത്ര, ആര്‍എസ്പി എംപി എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവര്‍ക്കായിരുന്നു പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചത്.

' എല്ലാവരും സര്‍പ്രൈസ് ആയി. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ദിനചര്യകളെക്കുറിച്ച് സംസാരിച്ചു. കറാച്ചി സന്ദര്‍ശ സമയത്തെ വ്യായാമം, യാത്രകള്‍ തുടങ്ങിയ കാര്യങ്ങള്‍ ഞങ്ങളോട് പങ്കുവെച്ചു. 45 മിനിറ്റാണ് അദ്ദേഹത്തോടൊപ്പം ചെലവഴിച്ചത്. പ്രചോദനം നല്‍കുന്ന ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ പഠിച്ചു. താന്‍ 3.5 മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നതെന്നും വൈകുന്നേരം 6 മണിക്ക് ശേഷം ഭക്ഷണം കഴിക്കില്ലെന്നും അദ്ദേഹം പറഞ്ഞു,' എല്‍ മുരുകന്‍ പറഞ്ഞു.

രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുള്ള വിവിധ പാര്‍ട്ടികളുടെ എംപിമാര്‍ക്കാണ് ക്ഷണം ലഭിച്ചത്. സാധാരണക്കാരനെപ്പോലെയാണ് അദ്ദേഹം ഞങ്ങള്‍ക്കൊപ്പമിരുന്നത്. അദ്ദേഹം തന്നെ ഭക്ഷണത്തിന്റെ ബില്ലും അടച്ചു. ഇപ്പോഴും അമ്പരപ്പ് മാറിയിട്ടില്ലെന്നും മുരുകന്‍ കൂട്ടിച്ചേര്‍ത്തു.

'3.5 മണിക്കൂര്‍ ഉറക്കം,6 മണിക്ക് ശേഷം ഭക്ഷണമില്ല';മോദിയുടെ കുശലം, 8 എംപിമാര്‍ക്ക് സര്‍പ്രൈസ് ലഞ്ച്
എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണം; എക്‌സാലോജിക് ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കും

പ്രധാനമന്ത്രിക്കൊപ്പമുള്ള ഉച്ചയൂണില്‍ ചോറ്, പരിപ്പ്, കിച്ചടി, ലഡു എന്നിവയായിരുന്നു വിഭവങ്ങള്‍. ഉച്ചയ്ക്ക് രണ്ടരയോടെയാണ് എംപിമാര്‍ക്ക് പ്രധാനമന്ത്രിയുടെ കോള്‍ വരുന്നത്. 'ഞാന്‍ ഇന്ന് നിങ്ങളെ ശിക്ഷിക്കാന്‍ പോവുകയാണ്. എന്റെയൊപ്പം വരൂ.' ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com