സംഘർഷഭരിതം ഉത്തരാഖണ്ഡ്; മദ്രസ പൊളിച്ചതിന് പിന്നാലെ ആക്രമണം; 6 മരണം

ഹല്‍ദ്വാനി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലാണ് ഇന്നലെ വൈകുന്നേരം വന്‍ സംഘര്‍ഷമുണ്ടായത്
സംഘർഷഭരിതം ഉത്തരാഖണ്ഡ്; മദ്രസ പൊളിച്ചതിന് പിന്നാലെ ആക്രമണം; 6 മരണം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ മദ്രസ പൊളിച്ചതിന് പിന്നാലെ ഉണ്ടായ സംഘർഷത്തിൽ മരണം ആറായി. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. സംഘർഷ ബാധിത പ്രദേശങ്ങൾ ചീഫ് സെക്രട്ടറി സന്ദർശിച്ചു. ജാഗ്രത തുടരാനാണ് നൈനിറ്റാൾ ജില്ല മജിസ്ട്രേറ്റിനും സീനിയർ സൂപ്രണ്ട് ഓഫ് പൊലീസും നൽകിയ നിർദേശം. പൊലീസ് സ്റ്റേഷൻ ആക്രമിച്ചവർക്ക് എതിരെ ദേശീയ സുരക്ഷ നിയമ പ്രകാരം കേസ് എടുക്കും. നിരോധനാജ്ഞയും ഷൂട്ട് അറ്റ് സൈറ്റും മേഖലയിൽ തുടരുകയാണ്. കേന്ദ്രസേനയുടെ സാന്നിധ്യവും പ്രദേശത്തുണ്ട്.

ഹല്‍ദ്വാനി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലാണ് ഇന്നലെ വൈകുന്നേരം വന്‍ സംഘര്‍ഷമുണ്ടായത്. അനധികൃതം എന്നാരോപിച്ചായിരുന്നു മദ്രസയും സമീപത്തുണ്ടായിരുന്ന കെട്ടിടവും പൊളിച്ച് നീക്കിയത്. വിവരമറിഞ്ഞ് നൂറുകണക്കിന് പേര്‍ ചേർന്ന് അക്രമം അഴിച്ചുവിട്ടു. പൊലീസ് വാഹനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും തീയിട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com