'ഞങ്ങൾ നിശബ്ദരായി ഇരിക്കുമെന്ന് കരുതിയോ?'; കേന്ദ്രത്തിനെതിരെ യെച്ചൂരി

'സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുവാൻ ഞങ്ങൾ അനുവദിക്കുമെന്ന് തോന്നുന്നുണ്ടോ? മോദി, നിങ്ങൾ എല്ലാകാലവും അധികാരത്തിൽ ഉണ്ടാവില്ല'
'ഞങ്ങൾ നിശബ്ദരായി ഇരിക്കുമെന്ന് കരുതിയോ?'; കേന്ദ്രത്തിനെതിരെ യെച്ചൂരി

ഡൽഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പോരാടി ബിജെപിയെ പുറത്താക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി. തെക്കേ ഇന്ത്യ, വടക്കേ ഇന്ത്യ എന്ന ഭിന്നിപ്പുണ്ടാക്കാനാണ് പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നതെന്നാണ് മോദി ആരോപിക്കുന്നത്. എന്നാൽ ബിജെപിയും ആർഎസ്എസുമാണ് രാജ്യത്തെ ഭിന്നിപ്പിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. ഡൽഹിയിലെ കേരള സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുവാൻ ഞങ്ങൾ അനുവദിക്കുമെന്ന് തോന്നുന്നുണ്ടോ? ഞങ്ങൾ നിശബ്ദരായി ഇരിക്കുമെന്ന് കരുതിയോ? മോദി, നിങ്ങൾ എല്ലാകാലവും അധികാരത്തിൽ ഉണ്ടാവില്ല'; യെച്ചൂരി പറഞ്ഞു.

'തെക്കേ ഇന്ത്യ, വടക്കേ ഇന്ത്യ എന്ന ഭിന്നിപ്പുണ്ടാക്കാനാണ് പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നതെന്നാണ് മോദി ആരോപിക്കുന്നത്. പക്ഷേ അരവിന്ദ് കെജ്രിവാൾ എവിടെ നിന്നാണ്? ഫറൂഖ് അബ്ദുള്ള എവിടെനിന്നാണ്?', യെച്ചൂരി ചോദിച്ചു. ഉയരങ്ങൾ എത്തിയാൽ താഴെ ഇറങ്ങേണ്ടിവരും. തങ്ങൾ കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ്. അവകാശങ്ങൾ സ്വന്തമാക്കുക തന്നെ ചെയ്യും. പോരാട്ടം വിജയിക്കണമെന്നും യെച്ചൂരി ആ​ഹ്വാനം ചെയ്തു.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരം കേന്ദ്രീകരിക്കുന്ന സമഗ്രാധിപത്യത്തിന് ശ്രമിക്കുകയാണ്. അതിന് ഉപരിയായി ഇന്ത്യയെന്ന മതേതര ജനാധിപത്യ രാജ്യത്തെ ഫാസിസ്റ്റ് രാജ്യമെന്ന നിലയിലേയ്ക്ക് മാറ്റാന്‍ ശ്രമിക്കുന്നുവെന്നതാണ് പ്രധാനം. ഹിന്ദുത്വ രാജ്യം ഉണ്ടാക്കാന്‍ ബിജെപിക്ക് വേണ്ടത് ഫെഡറല്‍ ഘടനയല്ല യൂണിറ്ററി ഘടനയാണ്. യൂണിറ്ററി ഘടനയിലേയ്ക്കുള്ള മാറ്റത്തിന് വേണ്ടിയാണ് രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും തകര്‍ക്കുന്നതെന്നും യെച്ചൂരി വ്യക്തമാക്കി.

'ഞങ്ങൾ നിശബ്ദരായി ഇരിക്കുമെന്ന് കരുതിയോ?'; കേന്ദ്രത്തിനെതിരെ യെച്ചൂരി
ഫെഡറലിസത്തിനു വേണ്ടി കൈകോർത്ത്; കേന്ദ്രത്തിനെതിരെ കേരളത്തിനൊപ്പം ഡല്‍ഹി, പഞ്ചാബ് മുഖ്യമന്ത്രിമാര്‍

കേന്ദ്രസർക്കാരിനെതിയുള്ള കേരളത്തിന്‍റെ സമരത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മനും പങ്കു ചേര്‍ന്നു. ഡല്‍ഹി ജന്തര്‍മന്തറിലാണ് പ്രതിഷേധം. ബിജെപി ഇതര സംസ്ഥാന സർക്കാരുകളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെയാണ് കേരളം ഡല്‍ഹിയില്‍ സമരം സംഘടിപ്പിച്ചത്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം സംരക്ഷിക്കുന്നതിനുള്ള സമരമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. അവകാശ ലംഘനത്തിന് എതിരാണ് ഈ സമരം. വിവിധ മേഖലകളില്‍ കേന്ദ്രം സംസ്ഥാനത്തിന്റെ അധികാരം കവരാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയുടെ ഫെഡറല്‍ ഘടകങ്ങള്‍ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത് എന്നും പിണറായി വിജയന്‍ പറഞ്ഞു.

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള, തമിഴ്‌നാട് ഐടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍, ഡിഎംകെ രാജ്യസഭാകക്ഷി നേതാവ് തിരുച്ചി ശിവ എന്നിവരും സമരത്തിന്റെ ഭാഗമായി. സിപിഐ, സിപിഐഎം നേതാക്കളും കേരള മന്ത്രിമാരും എൽഡിഎഫ് എംഎൽഎമാരും പ്രതിഷേധത്തിന്റെ ഭാഗമായി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com