ജമ്മു കശ്മീർ പുനഃസംഘടന ഭേദഗതി, ജമ്മു കശ്മീർ സംവരണ ഭേദഗതി ബില്ലുകൾ രാജ്യസഭ പാസാക്കി

ബില്ലുകൾ പാസായതിന് പിന്നാലെ രാജ്യസഭ നടപടികൾ വൈകുന്നേരം നാല് മണി വരെ നിർത്തിവെച്ചു.
ജമ്മു കശ്മീർ പുനഃസംഘടന ഭേദഗതി, ജമ്മു കശ്മീർ സംവരണ ഭേദഗതി ബില്ലുകൾ രാജ്യസഭ പാസാക്കി

ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ബില്ലുകൾ പാസാക്കി രാജ്യസഭ. ജമ്മു കശ്മീർ പുനഃസംഘടന ഭേദഗതി ബിൽ, ജമ്മു കശ്മീർ സംവരണ ഭേദഗതി ബിൽ എന്നിവയാണ് രാജ്യസഭ പാസാക്കിയത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ബില്ലുകള്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. പാർലമെൻ്റിലെ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം രാജ്യസഭയിൽ ബഹളം വയ്ക്കുന്നതിനിടയിലാണ് രാജ്യസഭ ബില്ലുകൾ പാസാക്കിയത്. പാർലമെൻ്റിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് ഉന്നതതല സമിതിയെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട് എന്ന് ജഗ്ദീപ് ധൻകർ സഭയെ അറിയിച്ചു. നടപടികളുമായി സഹകരിക്കണമെന്നും രാജ്യസഭാ ചെയർമാൻ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. ബില്ലുകൾ പാസായതിന് പിന്നാലെ രാജ്യസഭ നടപടികൾ വൈകുന്നേരം നാല് മണി വരെ നിർത്തിവെച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com