
ന്യൂഡൽഹി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തിൽ അനുശോചിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കാനത്തിന്റെ അപ്രതീക്ഷിത വിയോഗം ഇടത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. ജീവിതകാലം മുഴുവൻ കമ്മ്യൂണിസ്റ്റായി ജീവിച്ചു.
കാനം രാജേന്ദ്രന്റെ വിയോഗത്തിൽ സിപിഐ ദേശീയ സെക്രട്ടറി ഡി രാജയും പ്രതികരിച്ചു. കേരളത്തിന് മാത്രമല്ല ദേശീയ തലത്തിലും കാനം രാജേന്ദ്രന്റെ വിയോഗം വലിയ നഷ്ടമാണ്. ട്രേഡ് യൂണിയൻ രംഗത്തെ കരുത്തുറ്റ നേതാവായിരുന്നു കാനം. വർഷങ്ങളായുള്ള സുഹൃത്തിനെയും സഹപ്രവർത്തകനെയുമാണ് നഷ്ടപ്പെട്ടതെന്നും ഡി രാജ പറഞ്ഞു.
കാനം രാജേന്ദ്രന്റെ സംസ്കാരം മറ്റന്നാൾ; നാളെ തിരുവനന്തപുരത്ത് പൊതുദർശനംഒരു മനുഷ്യായുസ് മുഴുവൻ അധ്വാനിക്കുന്ന തൊഴിലാളികൾക്ക് വേണ്ടി, പാവപ്പെട്ടവന് വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച കമ്മ്യൂണിസ്റ്റ് വിപ്ലവ പ്രസ്ഥാനത്തിന്റെ ഭാഗമായി നിലകൊണ്ട ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെയാണ് നഷ്ടമായതെന്ന് എം വി ഗോവിന്ദൻ അനുശോചനം രേഖപ്പെടുത്തികൊണ്ട് പറഞ്ഞു. വളരെ ശരിയായ ദിശാബോധത്തോട് കൂടി സിപിഐയെയും സിപിഐഎമ്മിനെയും യോജിപ്പിച്ച് മുമ്പോട്ടു കൊണ്ടുപോകുന്നതിൽ ശ്രദ്ധേയ നേതൃത്വമായിട്ടാണ് കാനം രാജേന്ദ്രൻ നിലകൊണ്ടത്. കേരളത്തിലെ ഇടതുപക്ഷ മുന്നണിക്ക് ഇത് തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖത്തിലായ കുടുംബത്തോടും സിപിഐയുടെ എല്ലാ പ്രവർത്തകരോടുമുളള അനുശോചനം അറിയിക്കുന്നു. എല്ലാവരുടേയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും എംവി ഗോവിന്ദൻ അറിയിച്ചു.
'ട്രേഡ് യൂണിയൻ രംഗത്തെ കരുത്തുറ്റ നേതാവ്'; നഷ്ടമായത് വർഷങ്ങളായുള്ള സുഹൃത്തിനെയെന്ന് ഡി രാജഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തികൊണ്ട് പറഞ്ഞു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കാനം രാജേന്ദ്രന്റെ (73) അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. ആരോഗ്യകാരണങ്ങളാൽ പാർട്ടിയിൽ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു കാനം രാജേന്ദ്രൻ. ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിയാതിരിക്കുകയും അണുബാധയെ തുടർന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.