കനുഗോലുവിനെ അടുപ്പിക്കാത്ത രാജസ്ഥാനും മധ്യപ്രദേശും; തെലങ്കാനയില്‍ തൊട്ടത് വിജയം

കര്‍ണാടകയില്‍ ഡികെ ശിവകുമാറിന് വേണ്ടി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞത് നരേഷ് അറോറയുടെ ഡിസൈന്‍ ബോക്‌സ് ആയിരുന്നു
കനുഗോലുവിനെ അടുപ്പിക്കാത്ത രാജസ്ഥാനും മധ്യപ്രദേശും; തെലങ്കാനയില്‍ തൊട്ടത് വിജയം

ന്യൂഡല്‍ഹി: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയത്തിനിപ്പുറം തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്റെ പേര് വീണ്ടും സജീവമാവുകയാണ്. തെലങ്കാനയില്‍ പാര്‍ട്ടി വിജയത്തിന്റെ ക്രെഡിറ്റ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡിക്കും മല്ലു ഭാട്ടി വിക്രമര്‍ഗയ്ക്കും നല്‍കുമ്പോള്‍ പിന്നില്‍ നിന്നും കരുനീക്കിയത് സുനില്‍ കനുഗോലുവാണ്. കര്‍ണ്ണാടയ്ക്ക് പിന്നാലെ തെലങ്കാനയിലും സുനില്‍ തൊട്ടത് വിജയം ആക്കിയപ്പോള്‍ രാജസ്ഥാനിലും മധ്യപ്രദേശിലും സുനില്‍ കനഗോലുവിനെ പാർട്ടി നേതൃത്വം മാറ്റി നിർത്തുകയായിരുന്നു.

പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കനുഗോലു രാജസ്ഥാനിലും മധ്യപ്രദേശിലും തിരഞ്ഞെടുപ്പിന്റെ പ്രാഥമിക ആലോചനങ്ങളുടെ ഭാഗമായിരുന്നെങ്കിലും അശോക് ഗെഹ്ലോട്ടും കമല്‍നാഥും ഈ തീരുമാനത്തോട് താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല.

രാജസ്ഥാനില്‍ തിരഞ്ഞടുപ്പിന് മുന്നോടിയായി, സ്ഥാനാര്‍ത്ഥികളുടെ വിജയസാധ്യതയെക്കുറിച്ച് കനുഗോലു വിലയിരുത്തല്‍ നടത്തിയിരുന്നു, എന്നാല്‍ ഗെഹ്ലോട്ട് അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചിരുന്നില്ല. പകരം നരേഷ് അറോറയുടെ ഡിസൈന്‍ ബോക്‌സുമായി കൈകൊടുക്കുകയായിരുന്നു. കര്‍ണാടകയില്‍ ഡികെ ശിവകുമാറിന് വേണ്ടി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞത് നരേഷ് അറോറയുടെ ഡിസൈന്‍ ബോക്‌സ് ആയിരുന്നു.

കനുഗോലുവിനെ അടുപ്പിക്കാത്ത രാജസ്ഥാനും മധ്യപ്രദേശും; തെലങ്കാനയില്‍ തൊട്ടത് വിജയം
മിസോറാമില്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് അധികാരത്തിലേക്ക്; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

ഭരണവിരുദ്ധ വികാരത്തില്‍ ആടിയുലഞ്ഞ മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാമെന്ന അമിത ആത്മവിശ്വാസം കമല്‍നാഥിനുണ്ടായിരുന്നു. അവിടേയും സുനില്‍ കനുഗോലുവില്‍ കമല്‍നാഥ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. നേരെ മറിച്ച് കര്‍ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ കനുഗോലുവിനെ ചുമതലപ്പെടുത്തുകയും അദ്ദേഹത്തെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുമായിരുന്നുവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

അതേസമയം രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് സുനില്‍ കനുഗോലുവിനെ കെസിആര്‍ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം അത് അവഗണിക്കുകയും കോണ്‍ഗ്രസിന്റെ അസൈന്‍മെന്റ് ഏറ്റെടുക്കുകയുമായിരുന്നു. കനുഗോലുവിനെ വേണ്ട പോലെ പരിഗണിക്കാത്തതില്‍ കെസിആര്‍ ഇന്ന് ഖേദിക്കുന്നുണ്ടാകും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള ചര്‍ച്ചയ്ക്കായി കനുഗോലുവിനെ കെ ചന്ദ്രശേഖര്‍ റാവു ഹൈദരാബാദിനടുത്തുള്ള തന്റെ ഫാംഹൗസിലേക്ക് ക്ഷണിച്ചിരുന്നു. തമിഴ്‌നാട് തിരഞ്ഞെടുപ്പിന് വേണ്ടിയുളള ജോലികള്‍ പൂര്‍ത്തിയാക്കി തന്റെ പുതിയ നിയമനം ഏറ്റെടുക്കാന്‍ കനുഗോലു തയ്യാറായെങ്കിലും യോഗം നീണ്ടു പോയി. ഒടുവില്‍ കെസിആറിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടന്ന് കനുഗോലു തീരുമാനിക്കുകയായിരുന്നു.

ദിവസങ്ങള്‍ക്കകം എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് എഐസിസിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായി. കെസിആറിനെതിരെ കരുനീക്കമാരംഭിക്കുകയുമായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com