മധ്യപ്രദേശും ചത്തീസ്ഗഡും ഇന്ന് പോളിംഗ് ബൂത്തില്‍; കോൺഗ്രസിനും ബിജെപിക്കും നിർണായകം

മധ്യപ്രദേശിലെ വിവിധ പോളിംഗ് ബൂത്തുകളിൽ വോട്ടിംഗ് മെഷീൻ തകരാറിലായതിനെ തുടർന്ന് അൽപനേരം വോട്ടെടുപ്പ് തടസപ്പെട്ടു
മധ്യപ്രദേശും ചത്തീസ്ഗഡും ഇന്ന് 
പോളിംഗ് ബൂത്തില്‍; കോൺഗ്രസിനും ബിജെപിക്കും നിർണായകം

ഭോപ്പാൽ: മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഇന്ന് പോളിംഗ്. മധ്യപ്രദേശിലെ 230 സീറ്റുകളിലും ഛത്തീസ്ഗഡിലെ 70 മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മധ്യപ്രദേശിൽ ഇതുവരെ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. ഛത്തീസ്ഗഡിലും ഭേദപ്പെട്ട പോളിംഗുമാണ് രേഖപ്പെടുത്തുന്നത്. മധ്യപ്രദേശിലെ വിവിധ പോളിംഗ് ബൂത്തുകളിൽ വോട്ടിംഗ് മെഷീൻ തകരാറിലായതിനെ തുടർന്ന് അൽപനേരം വോട്ടെടുപ്പ് തടസപ്പെട്ടു. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്നതിനാൽ കനത്ത സുരക്ഷയിലാണ് ഛത്തീസ്ഗഡിൽ പോളിംഗ് നടക്കുന്നത്.

ബിജെപിയും കോൺഗ്രസും തമ്മിലുളള നേൽക്കുനേർ പോരാട്ടമാണ് ഇരു സംസ്ഥാനങ്ങളിലും നടക്കുന്നത്. മധ്യപ്രദേശിൽ ശക്തമായ ഭരണ വിരുദ്ധ വികാരം മറികടക്കാൻ അരയും തലയും മുറുക്കി ബിജെപി രംഗത്ത് ഇറങ്ങിയപ്പോൾ മാറ്റത്തിനായി ജനം വോട്ട് ചെയ്യുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.

മധ്യപ്രദേശും ചത്തീസ്ഗഡും ഇന്ന് 
പോളിംഗ് ബൂത്തില്‍; കോൺഗ്രസിനും ബിജെപിക്കും നിർണായകം
മധ്യപ്രദേശ് പോളിങ് ബൂത്തിലേക്ക്; ഹിന്ദി ഹൃദയഭൂമിയുടെ വിധിയെഴുത്ത് നാളെ

ഛത്തീസ്ഗഡിൽ ഭരണം നിലനർത്താനാകുമെന്നാണ് കോൺഗ്രസിന്‍റെ പ്രതീക്ഷ. അതേസമയം അഞ്ച് വർഷത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിക്കാനാകുമെന്ന് ബിജെപിയും കണക്കുകൂട്ടുന്നു. മാവോയിസ്റ്റ് ശക്തി കേന്ദ്രങ്ങളിൽ ഉൾപ്പെടെയുളള മണ്ഡലങ്ങളിൽ ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. കേന്ദ്ര സേനയുടെ നേതൃത്വത്തിൽ ശക്തമായ സുരക്ഷയാണ് സംസ്ഥാനത്തുടനീളം ഏർപ്പെടുത്തിയിരിക്കുന്നത്.

മധ്യപ്രദേശും ചത്തീസ്ഗഡും ഇന്ന് 
പോളിംഗ് ബൂത്തില്‍; കോൺഗ്രസിനും ബിജെപിക്കും നിർണായകം
മാമ സാഹിബോ കമല്‍നാഥോ? മധ്യപ്രദേശ് രാഷ്ട്രീയകാറ്റ് എങ്ങോട്ട്?

ബിജെപിക്കും കോൺ​ഗ്രസിനും നിർണായകമാകുന്ന തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട വിജയം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോൺ​ഗ്രസ്. എന്നാൽ അധികാരം നിലനി‍ർത്തുകയാണ് ബിജെപിയുടെ മുന്നിലെ ലക്ഷ്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com