സര്ക്കാര്-ഗവര്ണര് പോര് രൂക്ഷം; തമിഴ്നാട് ഗവര്ണര് പത്ത് ബില്ലുകള് തിരിച്ചയച്ചു

രണ്ട് വര്ഷമായി തടഞ്ഞുവെച്ച ബില്ലുകളാണ് നിലവില് തിരിച്ചയച്ചത്.

dot image

ചെന്നൈ: തമിഴ്നാട്ടില് സര്ക്കാര്-ഗവര്ണര് പോര് രൂക്ഷമാകുന്നു. രാജ്ഭവനിലെത്തിയ പത്ത് ബില്ലുകള് ഗവര്ണര് ആര് എന് രവി തിരിച്ചയച്ചു. ബില്ലുകള് സംബന്ധിച്ച് സംശയങ്ങള് ഉള്ളതിനാലാണ് തിരിച്ചയച്ചതെന്ന് രാജ്ഭവന് അറിയിച്ചു. ഇതിനെ തുടര്ന്ന് നിയമസഭയുടെ പ്രത്യേക സമ്മേളനം മറ്റന്നാള് ചേരും. രണ്ട് വര്ഷമായി തടഞ്ഞുവെച്ച ബില്ലുകളാണ് നിലവില് തിരിച്ചയച്ചത്.

ബില്ലുകളില് ഒപ്പിടാത്ത ഗവര്ണറുടെ നടപടിക്കെതിരെ എം കെ സ്റ്റാലിന് സര്ക്കാര് സുപ്രീം കോടതിയില് ഹര്ജി നല്കിയിരുന്നു. ഈ ഹര്ജിയില് കോടതി ഗവര്ണക്കെതിരെ രൂക്ഷ വിമര്ശനം ഉന്നയിച്ചിരുന്നു. ഗവര്ണറുടെ നടപടി ഗൗരവകരമാണെന്ന് അഭിപ്രായപ്പെട്ട കോടതി, ബില്ലുകളില് ഉടന് തീരുമാനമെടുക്കാനും നിര്ദേശം നല്കിയിരുന്നു.

dot image
To advertise here,contact us
dot image