
May 19, 2025
01:55 PM
ന്യൂഡല്‍ഹി: പ്രൊഫഷണല്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി പ്രവീണ്‍ ചക്രവര്‍ത്തിയെ കോണ്‍ഗ്രസ് നിയമിച്ചു. പ്രൊഫഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ശശി തരൂര്‍ പ്രവര്‍ത്തക സമിതിയിലേക്ക് നിയമിക്കപ്പെട്ടതോടെയാണ് പ്രവീണ്‍ ചക്രവര്‍ത്തി ചുമതലയിലേക്ക് വരുന്നത്. കോണ്‍ഗ്രസിന്റെ ഡാറ്റാ വിശകലനം മേധാവിയാണ് പ്രവീണ്‍.
2017 ലാണ് ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സ്ഥാപിച്ചത്. അന്ന് മുതല്‍ ശശി തരൂരാണ് ചുമതലയിലുള്ളത്. പ്രൊഫഷണല്‍സ്, വ്യവസായികള്‍ എന്നിവരുമായി ചര്‍ച്ച നടത്തുന്നതിനും ബന്ധപ്പെടുന്നതിനുമാണ് പ്രൊഫഷണല്‍ കോണ്‍ഗ്രസ് രൂപീകരിച്ചത്. ഡാറ്റാ വിശകലനം മേധാവിയായി പ്രവീണ്‍ ചക്രവര്‍ത്തി തുടരും.
സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് രൂക്ഷം; തമിഴ്‌നാട് ഗവര്‍ണര്‍ പത്ത് ബില്ലുകള്‍ തിരിച്ചയച്ചുരാജ്യത്തിന്റെ നാനാത്വവും ഏകത്വവും ആക്രമിക്കപ്പെടുന്ന സമയമാണിത്. ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിന് പ്രൊഫഷണല്‍ വിഭാഗത്തെയും അണിനിരത്തേണ്ടതുണ്ട്. ഡിജിറ്റല്‍ ആക്ടിവിസം, സ്ട്രീറ്റ് ആക്ടിവിസം, ഹാഷ്ടാഗ് കാമ്പെയ്നുകള്‍, വെര്‍ച്വല്‍ ഇവന്റുകള്‍ ഉള്‍പ്പടെ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രവീണ്‍ ചക്രവര്‍ത്തി പറഞ്ഞു.