ജമ്മുകശ്മീരില് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം; രക്ഷാ പ്രവർത്തനം തുടരുന്നു

55 യാത്രക്കാരുമായി പോയ ബസ് 300 അടി താഴ്ച്ചയിലേക്കാണ് മറിഞ്ഞത്

dot image

ശ്രീനഗര്: ജമ്മുകശ്മീരിലെ ദോഡയില് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം. നിരവധി പേര്ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ദോഡയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. 55 യാത്രക്കാരുമായി പോയ ബസ് 300 അടി താഴ്ച്ചയിലേക്കാണ് മറിഞ്ഞത്. രക്ഷാ പ്രവര്ത്തനം പുരോഗമിക്കുകയാണ്.

ബത്തോട്ട്-കിഷ്ത്വാര് ദേശീയ പാതയില് ട്രംഗല്-അസാറിന് സമീപത്താണ് സംഭവം. അപകടത്തില് 36 പേര്ക്ക് ജീവന് നഷ്ടപ്പെട്ടതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് എക്സിലൂടെ അറിയിച്ചു. ആറ് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മാറ്റാനായി ഹെലികോപ്റ്റര് സൗകര്യം ഏര്പ്പെടുത്തിയിട്ടുണ്ട്.

'ദേവഗൗഡയുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ല'; സി എം ഇബ്രാഹിം

പ്രധാനമന്ത്രി നരേന്ദ്രമോദി, ജമ്മു കശ്മീര് ലെഫ്റ്റനന്റ് ഗവര്ണര് മനോജ് സിന്ഹ, ജമ്മുകശ്മീര് മുന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി എന്നിവര് അപകടത്തില് ദുഃഖം രേഖപ്പെടുത്തി. അപകടത്തില് അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്ക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്കുമെന്ന് അറിയിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image