തെലങ്കാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ബിആര്‍എസിനെ ഭയപ്പെടുത്തി കണക്കുകള്‍; സര്‍വേ ഫലം

അതേ സമയം സര്‍വേയില്‍ പങ്കെടുത്തതില്‍ 37%പേര്‍ കെ ചന്ദ്രശേഖര്‍ റാവുവിനെ മുഖ്യമന്ത്രിയായി ആഗ്രഹിക്കുന്നു.
തെലങ്കാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ബിആര്‍എസിനെ ഭയപ്പെടുത്തി കണക്കുകള്‍; സര്‍വേ ഫലം

ഹൈദരാബാദ്: തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് പ്രവചിച്ച് എബിപി- സി വോട്ടര്‍ ഫലം. സര്‍വേയില്‍ പങ്കെടുത്ത 57% പേരും അഭിപ്രായപ്പെടുന്നത് ബിആര്‍എസ് സര്‍ക്കാരിനോട് വിയോജിപ്പുണ്ടെന്നും ഭരണം മാറണമെന്നുമാണ്. 34.3%പേര്‍ മാത്രമാണ് ബിആര്‍എസ് സര്‍ക്കാര്‍ വീണ്ടും വരണമെന്ന് ആഗ്രഹിക്കുന്നത്. 8.7%പേര്‍ക്ക് ബിആര്‍എസ് സര്‍ക്കാരിനോട് വിയോജിപ്പുണ്ടെങ്കിലും സര്‍ക്കാര്‍ മാറുന്നതില്‍ താല്‍പര്യമില്ല.

തെലങ്കാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ബിആര്‍എസിനെ ഭയപ്പെടുത്തി കണക്കുകള്‍; സര്‍വേ ഫലം
തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വൈഎസ്ആർ തെലങ്കാന പാർട്ടി; കോൺ​ഗ്രസിനെ പിന്തുണക്കും, കാരണമിതാണ്

40.5% വോട്ട് ബിആര്‍എസിന് ലഭിക്കും. കോണ്‍ഗ്രസിന് 39.4% വോട്ടും ലഭിക്കും. ഈ കണക്കുകള്‍ ഭരണകക്ഷിയായ ബിആര്‍എസിനെ ഭയപ്പെടുത്തുന്നതാണ്. ബിആര്‍എസിന് 49 മുതല്‍ 61 സീറ്റുകള്‍ വരെ ലഭിക്കും. കോണ്‍ഗ്രസിന് 43 മുതല്‍ 55 സീറ്റുകള്‍ വരെ ലഭിക്കും. ബിജെപിക്ക് 14.3% വോട്ടുകളാണ് ലഭിക്കുക. 5 മുതല്‍ 11വരെ സീറ്റുകള്‍ ബിജെപിക്ക് ലഭിക്കാമെന്നും സര്‍വേ ഫലം പറയുന്നു.

തെലങ്കാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ബിആര്‍എസിനെ ഭയപ്പെടുത്തി കണക്കുകള്‍; സര്‍വേ ഫലം
തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ച് ഇന്ത്യ ടുഡേ- സി വോട്ടര്‍ സര്‍വേ;ബിആര്‍എസ് പിന്നോട്ട്

അതേ സമയം സര്‍വേയില്‍ പങ്കെടുത്തതില്‍ 37%പേര്‍ കെ ചന്ദ്രശേഖര്‍ റാവുവിനെ മുഖ്യമന്ത്രിയായി ആഗ്രഹിക്കുന്നു. 31.2%പേര്‍ കോണ്‍ഗ്രസ് നേതാവ് രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയായി ആഗ്രഹിക്കുന്നു. ബിജെപിയുടെ ബന്ദി സഞ്ജയിനെ 10.7% പേര്‍ മുഖ്യമന്ത്രിയായും ആഗ്രഹിക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com