ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയുടെ ആദ്യ യോഗം 23ന്

സമിതി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാനും ശുപാര്‍ശകള്‍ സമര്‍പ്പിക്കാനുമാണ് തീരുമാനം
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയുടെ ആദ്യ യോഗം 23ന്

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പെന്ന ആശയത്തെക്കുറിച്ച് പഠിക്കുന്നതിനും പരിശോധിക്കുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയുടെ ആദ്യ യോഗം സെപ്റ്റംബര്‍ 23ന് ചേരും. കമ്മിറ്റി അധ്യക്ഷനായ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലാണ് യോഗം. പ്രത്യേക ക്ഷണിതാവായി നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളും യോഗത്തില്‍ പങ്കെടുക്കും.

കേന്ദ്രമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് ലോക്‌സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, രാജ്യസഭയിലെ മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് എന്നിവരും സമിതിയില്‍ അംഗങ്ങളാണ്. സമിതി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാനും ശുപാര്‍ശകള്‍ സമര്‍പ്പിക്കാനുമാണ് തീരുമാനം.

ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഭരണഘടനയില്‍ ഭേദഗതികള്‍ ആവശ്യമെങ്കില്‍ സമിതി പരിശോധിച്ച് വിവരം നല്‍കും. ഇത്തരം നടപടികള്‍ക്ക് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണോ എന്നും സമിതി വിശകലനം ചെയ്യും. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുമ്പോഴുണ്ടായേക്കാവുന്ന മറ്റ് സാഹചര്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com