'പേര് മാറ്റാന്‍ ഇന്ത്യ നിങ്ങളുടെ അച്ഛന്റേതാണോ?'; വെല്ലുവിളിച്ച് അരവിന്ദ് കെജ്‌രിവാള്‍

'നാളെ ഇൻഡ്യ മുന്നണി അവരുടെ പേര് ഭാരത് എന്നാക്കിയാൽ രാജ്യത്തിന്റെ പേര് വീണ്ടും മാറ്റുമോ?'
'പേര് മാറ്റാന്‍ ഇന്ത്യ നിങ്ങളുടെ അച്ഛന്റേതാണോ?'; വെല്ലുവിളിച്ച് അരവിന്ദ് കെജ്‌രിവാള്‍

ന്യുഡൽഹി: ഇന്ത്യയുടെ പേര് മാറ്റാൻ ബിജെപിയെ വെല്ലുവിളിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കഴിഞ്ഞ വർഷം വരെ ഇന്ത്യ എന്ന പേരിൽ നിരവധി പദ്ധതികൾ കൊണ്ടുവന്നിരുന്നു. എന്നാൽ ഇൻഡ്യ മുന്നണി രൂപീകരിച്ചതിന് ശേഷം അവർ രാജ്യത്തിന്റെ പേര് മാറ്റാൻ ശ്രമിക്കുകയാണ്. ഇന്ത്യ നിങ്ങളുടെ പിതാവിന്റേതാണോ എന്നും അരവിന്ദ് കെജ്‌രിവാള്‍ രൂക്ഷമായ ഭാഷയിൽ ചോദിച്ചു.

'ഇന്ത്യ നിങ്ങളുടെ അച്ഛന്‍റേതാണോ? അത് 140 കോടി ജനങ്ങളുടേതാണ്. ഇന്ത്യ ജീവിക്കുന്നത് നമ്മുടെ ഹൃദയത്തിലാണ്, ഭാരതം നമ്മുടെ ഹൃദയത്തിലാണ്, ഹിന്ദുസ്ഥാൻ നമ്മുടെ ഹൃദയത്തിലാണ് ജീവിക്കുന്നത്,' അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഛത്തീസ്ഗഢിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു കെജ്‌രിവാളിന്റെ വിമർശനം.

രാഷ്ട്രത്തിന്റെ പേര് ഭാരതം എന്നാക്കി മാറ്റുമെന്ന് രോഷാകുലരായി പറഞ്ഞ ബിജെപി സർക്കാർ, നാളെ ഇൻഡ്യ മുന്നണി അവരുടെ പേര് ഭാരത് എന്നാക്കിയാൽ രാജ്യത്തിന്റെ പേര് വീണ്ടും മാറ്റുമോ എന്നും അരവിന്ദ് കെജ്‌രിവാൾ ചോദിച്ചു. പാർലമെന്റിന്റെ വരാനിരിക്കുന്ന പ്രത്യേക സമ്മേളനത്തിൽ ഇന്ത്യയെ ‘ഭാരത്’ എന്ന് പുനർനാമകരണം ചെയ്യാനുള്ള പ്രമേയം സർക്കാർ കൊണ്ടുവന്നേക്കുമെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് അരവിന്ദ് കെജ്‌രിവാളിന്റെ പരാമർശം. ഭാരത് ഉപയോ​ഗിച്ചതിൽ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രം​ഗത്തെത്തിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com