ടിക്കാറാം മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നു; രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് പ്രകടന പത്രിക സമിതി സഹ കണ്‍വീനര്‍

കഴിഞ്ഞ ആഴ്ചയാണ് ടിക്കാറാം അംഗത്വം സ്വീകരിച്ചതെന്നാണ് വിവരം
ടിക്കാറാം മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നു; രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് പ്രകടന പത്രിക സമിതി സഹ കണ്‍വീനര്‍

ന്യൂഡൽഹി: കേരള മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് അംഗത്വം നല്‍കിയത്. കഴിഞ്ഞ ആഴ്ചയാണ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ടിക്കാറാം അംഗത്വം സ്വീകരിച്ചതെന്നാണ് വിവരം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അം​ഗത്വം എടുത്തതെന്നത് ശ്രദ്ധേയമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ടിക്കാറാം മീണ മത്സരിച്ചേക്കും.

ഡിസംബറിൽ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിൽ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക സമിതി സഹകൺവീനറായും അദ്ദേഹത്തെ നിയമിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് സി പി ജോഷിയാണ് സമിതിയുടെ അദ്ധ്യക്ഷൻ.

സംസ്ഥാന അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണർ ഉൾപ്പെടെ വിവിധ തലങ്ങളിൽ അദ്ദേഹം പ്രവർ‌ത്തിച്ചിട്ടുണ്ട്. 'തോൽക്കില്ല ഞാൻ' എന്ന അദ്ദേഹത്തിന്റെ അത്മകഥയുടെ മലയാളം പതിപ്പ് കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയുള്ള പരാമർശങ്ങൾ ഉൾ‌പ്പെട്ട 'തോൽക്കില്ല ഞാൻ' എന്ന ടിക്കറാം മീണയുടെ അത്മകഥ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ വ​ർഷമാണ് ഇതിന്റെ മലയാളം പതിപ്പ് ഇറങ്ങിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com