'ഇന്‍ഡ്യക്ക് കണ്‍വീനര്‍ വേണ്ട'; ഏകോപനസമിതി മതിയെന്ന് താക്കറെ,സമാനനിലപാടില്‍ മൂന്ന് മുഖ്യമന്ത്രിമാരും

'ഇന്‍ഡ്യക്ക് കണ്‍വീനര്‍ വേണ്ട'; ഏകോപനസമിതി മതിയെന്ന് താക്കറെ,സമാനനിലപാടില്‍ മൂന്ന് മുഖ്യമന്ത്രിമാരും

ഓരോ സംസ്ഥാനത്തും ഏകോപന സമിതി രൂപീകരിക്കാനാണ് ഇന്‍ഡ്യാ തീരുമാനം

മുംബൈ: പ്രതിപക്ഷ മുന്നണിയായ ഇന്‍ഡ്യക്ക് കണ്‍വീനറെ ആവശ്യമില്ലെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെ. സമവായത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഏകോപനസമതിയില്ലേയെന്നാണ് താക്കറെയുടെ ചോദ്യം. മുംബൈയില്‍ ഇന്‍ഡ്യാ മുന്നണി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു പ്രതികരണം.

ഓരോ സംസ്ഥാനത്തും ഏകോപന സമിതി രൂപീകരിക്കാനാണ് 'ഇന്‍ഡ്യ'യുടെ തീരുമാനം. ഇത് കാര്യങ്ങള്‍ എളുപ്പമാക്കുമെന്നാണ് വിലയിരുത്തല്‍. താക്കറേക്ക് പുറമേ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കണ്‍വീനര്‍ വേണ്ടെന്ന നിലപാടിലാണെന്നാണ് സൂചന. മുന്നണിയുടെ ലോഗോ സംബന്ധിച്ച് നിലവില്‍ യാതൊരു ആശങ്കയും അതൃപ്തിയും നിലനില്‍ക്കുന്നില്ലെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.

'ജനങ്ങളില്‍ നിന്നും നിര്‍ദ്ദേങ്ങള്‍ സ്വീകരിക്കാനാണ് ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം നടത്താതിരുന്നത്. ജനങ്ങള്‍ക്ക് വേണ്ടി പോരാടുമ്പോള്‍ അവരില്‍ നിന്ന് കൂടി നിര്‍ദേശങ്ങള്‍ തേടേണ്ടതുണ്ട്. അതിന് ശേഷം ലോഗോ പ്രകാശനം നടക്കും.' രണ്ടോ മൂന്നോ ലോഗോ ഇതിനകം തയ്യാറാണെന്നും താക്കറെ പറഞ്ഞു.

ഏകോപനസമിതിക്ക് പുറമേ വര്‍ക്കിംഗ് ഗ്രൂപ്പ് ഫോര്‍ സോഷ്യല്‍മീഡിയ, വര്‍ക്കിംഗ് ഗ്രൂപ്പ് ഫോര്‍മീഡിയ, വര്‍ക്കിംഗ് ഗ്രൂപ്പ് ഫോര്‍ റിസര്‍ച്ച് എന്നിങ്ങനേയും മൂന്ന് കമ്മിറ്റികളുണ്ട്.

14 അംഗങ്ങളുള്ള കോര്‍ഡിനേഷന്‍ ആന്‍ഡ് ഇലക്ഷന്‍ സ്ട്രാറ്റജി കമ്മിറ്റിക്കും 19 അംഗങ്ങളുള്ള ക്യാമ്പെയ്ന്‍ കമ്മിറ്റിക്കും 12 അംഗങ്ങളുള്ള സോഷ്യല്‍ മീഡിയ കമ്മിറ്റിക്കും 19 അംഗങ്ങളുള്ള മീഡിയ കമ്മിറ്റിക്കും 11 അംഗങ്ങളുള്ള റിസേര്‍ച്ച് കമ്മിറ്റിക്കുമാണ് ഇന്‍ഡ്യ സഖ്യം രൂപം കൊടുത്തത്. ഇന്‍ഡ്യ സഖ്യത്തിന്റെ അടുത്ത യോഗം ഡല്‍ഹിയില്‍ ചേരുമെന്ന് സുപ്രിയ സുലേ അറിയിച്ചിട്ടുണ്ട്. തീയതി പിന്നീട് പ്രഖ്യാപിക്കും.

logo
Reporter Live
www.reporterlive.com