സായുധ സേനയുടെ പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കുന്നതിന് 7,800 കോടി രൂപ അനുവദിച്ച് ഡിഎസി

ലൈറ്റ് മെഷീന്‍ ഗണ്‍, ബ്രിഡ്ജ് ലെയിംഗ് ടാങ്കുകള്‍, എയര്‍ഫോഴ്സ് ഹെലികോപ്റ്ററുകള്‍ക്കുള്ള ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ട്, നാവിക ഹെലികോപ്റ്ററുകള്‍ക്കുള്ള ആയുധങ്ങള്‍ എന്നിവ വാങ്ങും
സായുധ സേനയുടെ പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കുന്നതിന് 7,800 കോടി രൂപ അനുവദിച്ച് ഡിഎസി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സായുധ സേനയുടെ പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കുന്നതിന് 7,800 കോടി രൂപയുടെ നിര്‍ദേശങ്ങള്‍ക്ക് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന്റെ (ഡിഎസി) അനുമതി. വ്യാഴാഴ്ച പ്രസ്താവനയിലൂടെ പ്രതിരോധ മന്ത്രാലയമാണ് ഇത് അറിയിച്ചത്.

ലൈറ്റ് മെഷീന്‍ ഗണ്‍, ബ്രിഡ്ജ് ലെയിംഗ് ടാങ്കുകള്‍, എയര്‍ഫോഴ്സ് ഹെലികോപ്റ്ററുകള്‍ക്കുള്ള ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ട്, നാവിക ഹെലികോപ്റ്ററുകള്‍ക്കുള്ള ആയുധങ്ങള്‍ എന്നിവ വാങ്ങും. ആയുധങ്ങള്‍ തദ്ദേശീയ സ്രോതസ്സുകളില്‍ നിന്ന് മാത്രമായിരിക്കും സംഭരിക്കുക. ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ടുകള്‍ ഭാരത് ഇലക്ട്രേണിക്‌സില്‍ നിന്നാവും സംഭരിക്കുക.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലാണ് അംഗീകാരം നല്‍കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com