Top

'പെൺ പൂവേ'; കുഞ്ഞെല്‍ദോയിലെ പുതിയ ഗാനം

ആര്‍ ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുഞ്ഞെല്‍ദോ’.

26 Nov 2021 4:29 PM GMT
ഫിൽമി റിപ്പോർട്ടർ

പെൺ പൂവേ; കുഞ്ഞെല്‍ദോയിലെ പുതിയ ഗാനം
X

ആസിഫ് അലി നായകനായെത്തുന്ന പുതിയ ചിത്രം 'കുഞ്ഞെല്‍ദോ'യിലെ പുതിയ ഗാനമെത്തി. 'പെൺ പൂവേ' എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ലിബിൻ സക്കറിയയും കീർത്തനയും ചേർന്നാണ്.

ആര്‍ ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുഞ്ഞെല്‍ദോ'. വിനീത് ശ്രീനിവാസന്‍ ക്രിയേറ്റീവ് ഡയറക്റ്ററായെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.

'കല്‍ക്കി' ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയും സുവിന്‍ വര്‍ക്കിയും ചേര്‍ന്നാണ് കുഞ്ഞെല്‍ദോ നിര്‍മിക്കുന്നത്. ചിത്രത്തില്‍ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു.

സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ്, കൃതിക പ്രദീപ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം. രഞ്ജന്‍ എബ്രഹാം ആണ് ചിത്രസംയോജനം. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു.

Next Story

Popular Stories