
സാമ്പത്തിക ഭദ്രതയുണ്ടെങ്കിൽ ജീവിതം സുരക്ഷിതമാണ്. സാമ്പത്തിക ഭാവി സുരക്ഷിതമാക്കാൻ ബുദ്ധിപരമായ നിക്ഷേപങ്ങൾ ആവശ്യമാണ്. സാമ്പത്തിക ലക്ഷ്യങ്ങൾ നേടുന്നതിനും സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിനുമായി ഇന്ത്യയിൽ നിരവധി നിക്ഷേപ സാധ്യതകളുണ്ട്. മ്യൂച്വൽ ഫണ്ടുകൾ, റിയൽ എസ്റ്റേറ്റ് പോലെയുള്ള ഉയർന്ന നിക്ഷേപങ്ങൾ, ഫിക്‌സഡ് ഡിപ്പോസിറ്റുകൾ, എൽഐസി പോളിസികൾ തുടങ്ങിയ സുരക്ഷിത നിക്ഷേപങ്ങൾ എന്നിവയിൽ ഏത് വേണമെങ്കിലും സാമ്പത്തിക സ്ഥിതി അനുസരിച്ച് തിരഞ്ഞെടുക്കാം.
സുരക്ഷയും, സാമ്പത്തിക ഭദ്രതയും വാഗ്ദാനം ചെയ്തുകൊണ്ട് സർക്കാർ പിന്തുണയ്ക്കുന്ന നിക്ഷേപ പ്രോഗ്രാമുകളും ഇന്ത്യയിലുണ്ട്. പിപിഎഫ്, സുകന്യ സമൃദ്ധി യോജന, ആർബിഐ ബോണ്ടുകൾ എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്. ഇന്ത്യയിൽ കൂടുതൽ ആളുകളും അറിഞ്ഞോ അറിയാതെയോ നടത്തുന്ന മറ്റൊരു നിക്ഷേപമാണ് സ്വർണം.
സുരക്ഷിതമായ സാമ്പത്തിക ഭദ്രതയ്ക്കായി നടത്താവുന്ന നിക്ഷേപങ്ങൾ
സ്വർണം
സ്വർണം ഇന്ത്യയിലെ ആളുകളുടെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപങ്ങളിൽ ഒന്നാണ്. സ്വർണത്തിന്റെ ഉയർന്ന ലിക്വിഡിറ്റി, സാമ്പത്തിക സുരക്ഷ എന്നിവയെല്ലാം ഇതിന് കാരണമാണെന്ന് പഠനങ്ങൾ പറയുന്നു. സ്വർണം ആഭരണം, കോയിൻ, ബാറുകൾ തുടങ്ങി വിവധ രൂപങ്ങളിൽ നമുക്ക് സൂക്ഷിക്കാൻ കഴിയുന്നു. സ്വർണ വില പല കാലങ്ങളിലായി വർധിച്ച് വരുന്നു എന്നതിനാൽ ഇത് ദീർഘകാല സുരക്ഷിത നിക്ഷേപം കൂടിയാണ്.
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി)
എൽഐസി പോളിസി ഒരു ജനപ്രിയ നിക്ഷേപ ഓപ്ഷനാണ്. കാരണം ഇത് ജനങ്ങൾക്ക് സേവിങ്‌സിനോടൊപ്പം ലൈഫ് ഇൻഷുറൻസും നൽകുന്നു. മെച്യൂരിറ്റി ആനുകൂല്യങ്ങൾക്ക് പുറമെ, വാഹനാപകടം പോലുള്ള അപ്രതീക്ഷിത സാഹചര്യത്തിൽ കുടുംബത്തിന് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നു.
ബാങ്ക് ഫിക്‌സഡ് ഡിപ്പോസിറ്റുകൾ (എഫ്ഡി)
സ്ഥിര നിക്ഷേപത്തോടൊപ്പം കൃത്യമായ വരുമാനം കൂടി ഉറപ്പാക്കുന്ന നിക്ഷേപ ഓപ്ഷനാണ് ബാങ്ക് ഫിക്‌സഡ് ഡിപ്പോസിറ്റുകൾ. മൂലധനം ഉണ്ടാക്കുന്നതിനായി ബാങ്കുകൾ മുൻകൂട്ടി നിശ്ചയിച്ച കാലത്തേക്ക് നിങ്ങളുടെ പണത്തിന് നിശ്ചിത പലിശ നൽകുന്നു. റിസ്‌ക് എടുക്കാൻ വിമുഖത കാണിക്കുന്ന നിക്ഷേപകർക്ക് ഏറ്റവും നല്ല ഓപ്ഷനാണ് ഫിക്‌സഡ് ഡിപ്പോസിറ്റുകൾ.
മ്യൂച്വൽ ഫണ്ട്
മ്യൂച്വൽ ഫണ്ടുകൾ സാധാരണ നിക്ഷേപങ്ങളെ അപേക്ഷിച്ച് ഉയർന്ന വരുമാനം നൽകുന്നവയാണ്. അപകാട സാധ്യതകൾ കൂടുതലായതിനാൽ പ്രൊഫഷണലായി കൈകാര്യം ചെയ്യേണ്ടതാണ് മ്യൂച്വൽ ഫണ്ടുകൾ.സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകളിലൂടെ അച്ചടക്കമുള്ള ലളിതമായ നിക്ഷേപം സാധ്യമാക്കാൻ കഴിയുന്നു.
ആർബിഐ ബോണ്ടുകൾ
ആർബിഐ ബോണ്ടുകൾക്ക് സർക്കാർ പിന്തുണയുള്ളതിനാൽ അവ സുരക്ഷിത നിക്ഷേപങ്ങളാണ്. സ്ഥിരമായ വരുമാനവും, സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്നതിനാൽ ഇത് നിക്ഷേപകർക്ക് വളരെ നല്ല ഓപ്ഷനാണ്. ആർബിഐ ബോണ്ടുകൾക്ക് പലപ്പോഴും ലോക്ക്-ഇൻ കാലാവധി ഉണ്ടാകാറുണ്ടെങ്കിലും, കൃത്യമായ പലിശയിലൂടെ സ്ഥിര വരുമാനം ഉറപ്പാക്കുന്നു.
Content Highlight; top ten best investments in India with good returns.