

കേരളത്തിലെ സ്വരണവിലയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ദിവസം രണ്ടും മൂന്നും പ്രാവശ്യമായി കൂടിയും കുറഞ്ഞും വില ചാഞ്ചാടി നില്‍ക്കുകയാണ്. വരും ദിവസങ്ങളില്‍ സ്വര്‍ണവില ഇനിയും കുറഞ്ഞേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്ത് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 112,920 രൂപയാണ് ഇന്നത്തെ വില. ഒരുഗ്രാമിന് 14155യും. ഇന്നലെ ഒരു ഗ്രാമിന് 14,615 രൂപയും ഒരു പവന് 116,920 രൂപയുമായിരുന്നു വില. 4000 രൂപയുടെ കുറവാണ് പവന്‍ വിലയില്‍ ഇന്ന് ഉണ്ടായിരിക്കുന്നത് . ഗ്രാമിന് 460 രൂപയുടെ വ്യത്യാസവും. ഇന്നലെ രാവിലെ കൂടിനിന്ന വില ഉച്ചയ്ക്ക് ശേഷം കുറയുകയായിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിനും വിലവ്യത്യാസമുണ്ട്. ഇന്ന് കേരളത്തില്‍ 18 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 93,600 രൂപയിലും ഗ്രാമിന് 11700 രൂപയിലുമാണ് വ്യാപാരം നടക്കുന്നത് . ഇന്നലെ ഉച്ചയ്ക്ക് ശേഷം ഒരു ഗ്രാമിന് 11,958 രൂപയും ഒരു പവന് 95,664 രൂപയുമായിരുന്നു വില.


അമേരിക്കയും ഇറാനും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുമെന്ന ആശങ്ക തല്‍ക്കാലം നീങ്ങിയിട്ടുണ്ട്. അടുത്ത ദിവസം ഒമാനില്‍വച്ച് ചര്‍ച്ച നടത്താന്‍ ഇരു രാജ്യങ്ങളും ധാരണയില്‍ എത്തിയിട്ടുണ്ട്. സമവായം രൂപപ്പെടുകയാണെങ്കില്‍ രാഷ്ട്രീയ സാമ്പത്തിക മേഖലയില്‍ സ്ഥിരത ഉണ്ടാകും. ഇത് നിക്ഷേപ സൗഹൃദമായ അന്തരീക്ഷത്തിന് സഹായകരമാകും. ഈ പ്രതീക്ഷയാണ് ഇന്നത്തെ വിലക്കുറവിന് കാരണം.
ജനുവരി 31 - 1,17,760
ഫെബ്രുവരി 1 - 1,17,760
ഫെബ്രുവരി 2 - 14,040
ഫെബ്രുവരി 3- 112,880
ഫെബ്രുവരി 4 - 116,920
Content Highlights :Gold prices in Kerala fell today, February 5. Pawan has recorded a decline of Rs 4000.