യുഎസ് ഇല്ലെങ്കിലെന്താ, യൂറോപ്യന്‍ യൂണിയനെ കൂട്ടുപിടിച്ച് കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ

ഇന്ത്യയ്ക്ക് യുഎസ് താരിഫ് നേരിട്ട ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി യൂറോപ്യന്‍ യൂണിയനിലേക്ക് ചെയ്യാനുമാകും

യുഎസ് ഇല്ലെങ്കിലെന്താ, യൂറോപ്യന്‍ യൂണിയനെ കൂട്ടുപിടിച്ച് കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ
dot image

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ 110% മുതല്‍ 40% വരെ കുറയ്ക്കാന്‍ പദ്ധതിയിട്ട് ഇന്ത്യ. ചൊവ്വാഴ്ചയോടെ ഇരു രാജ്യങ്ങളും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെക്കും.

Auto sector

27 രാജ്യങ്ങളുടെ കൂട്ടായ്മയില്‍ നിന്നുള്ള ഇറക്കുമതിയില്‍ 15,000 യൂറോയില്‍ കൂടുതല്‍ ഇറക്കുമതി വിലയുള്ള കാറുകളുടെ നികുതിയാണ് കുറയ്ക്കുക. എന്നാല്‍ കാറുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. കാലക്രമേണ തീരുവ, 10% ആയി കുറയ്ക്കുമെന്നും, ഫോക്സ്വാഗണ്‍, മെഴ്സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു തുടങ്ങിയ യൂറോപ്യന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുമെന്നുമാണ് കരുതുന്നത്.

സ്വതന്ത്ര വ്യാപാര കരാറിനായുള്ള നീണ്ടുനില്‍ക്കുന്ന ചര്‍ച്ചകള്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ചൊവ്വാഴ്ച അവസാനിപ്പിക്കും. അതിനുശേഷം വിശദാംശങ്ങള്‍ അന്തിമമാക്കും. ഈ ഉടമ്പടി ഉഭയകക്ഷി വ്യാപാരം വികസിപ്പിക്കുകയും ഓഗസ്റ്റ് അവസാനം മുതല്‍ 50% യുഎസ് താരിഫ് നേരിട്ട തുണിത്തരങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ഇന്ത്യ ഉയര്‍ത്തുകയും ചെയ്യും.

യുഎസിനും ചൈനയ്ക്കും ശേഷം വില്‍പ്പനയില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ കാര്‍ വിപണിയാണ് ഇന്ത്യ. ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് നിലവില്‍ ഇന്ത്യ 70 ശതമാനവും 110 ശതമാനവും താരിഫ് ഈടാക്കുന്നുണ്ട്. ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെയുള്ളവര്‍ പലപ്പോഴും ഈ നടപടിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. പ്രതിവര്‍ഷം ഏകദേശം 2,00,000 കംബഷണ്‍ എഞ്ചിന്‍ കാറുകളുടെ ഇറക്കുമതി തീരുവ 40% ആയി കുറയ്ക്കാന്‍ ന്യൂഡല്‍ഹി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പോലുള്ള ആഭ്യന്തര കമ്പനികളുടെ നിക്ഷേപം സംരക്ഷിക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങളെ ആദ്യ അഞ്ച് വര്‍ഷത്തേക്ക് ഇറക്കുമതി തീരുവയില്‍ നിന്ന് ഒഴിവാക്കും. അഞ്ച് വര്‍ഷത്തിന് ശേഷം ഇലക്ട്രിക് വാഹനങ്ങള്‍ക്കും സമാനമായ തീരുവ കുറയ്ക്കല്‍ നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

നിലവില്‍ സുസുക്കിയും തദ്ദേശീയ നിര്‍മ്മാതാക്കളുമാണ് ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്നത്. ഇറക്കുമതി നികുതി കുറയ്ക്കുന്നത് യൂറോപ്യന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് ഉത്തേജനം നല്‍കും. ഫോക്സ്വാഗണ്‍, റെനോ, സ്റ്റെല്ലാന്റിസ് എന്നിവ ഇന്ത്യയില്‍ പുതിയ തുടക്കങ്ങള്‍ നടത്തുന്നതിനായി പദ്ധതിയിടുന്നുണ്ട്. ആഡംബര കമ്പനികളായ മെഴ്സിഡസ്-ബെന്‍സ്, ബിഎംഡബ്‌ള്യു എന്നിവ ഇന്ത്യയില്‍ പ്രാദേശികമായി കാറുകള്‍ നിര്‍മ്മിക്കുന്നുണ്ടെങ്കിലും ഉയര്‍ന്ന താരിഫ് മൂലം ഒരു പരിധിക്കപ്പുറം വളര്‍ച്ച അസാധ്യമാണ്. ഇറക്കുമതി നികുതി കുറയ്ക്കുന്നത് ഇവയ്‌ക്കെല്ലാം ഊര്‍ജം പകരും. കുറഞ്ഞ നികുതിയെ തുടര്‍ന്ന് കുറഞ്ഞ വിലയ്ക്ക് കാറുകള്‍ വില്‍ക്കാനും കൂടുതല്‍ കാറുകള്‍ പ്രാദേശികമായി നിര്‍മ്മിക്കുന്നതിനും സാധിക്കും.

car


2030 ആകുമ്പോഴേക്കും ഇന്ത്യന്‍ വിപണി പ്രതിവര്‍ഷം 6 ദശലക്ഷം യൂണിറ്റായി വളരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, പല വാഹന കമ്പനികള്‍ പുതിയ നിക്ഷേപത്തിനായി കാത്തിരിക്കുകയാണ്.

Content Highlights: India plans to reduce import duty on cars brought in from the European Union from 110% to 40%

dot image
To advertise here,contact us
dot image