'കൈപ്പത്തിയിൽ മത്സരിച്ചാൽ ആദ്യം ജയിക്കുന്ന സീറ്റാകും കുട്ടനാട്'; കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന സൂചന നൽകി എംപി

കുട്ടനാട്ടില്‍ കേരളാ കോണ്‍ഗ്രസ് മത്സരിച്ചാല്‍ ജയിക്കുമോ എന്ന സംശയം യുഡിഫ് അണികളിലുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ്

'കൈപ്പത്തിയിൽ മത്സരിച്ചാൽ ആദ്യം ജയിക്കുന്ന സീറ്റാകും കുട്ടനാട്'; കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന സൂചന നൽകി എംപി
dot image

ആലപ്പുഴ: കുട്ടനാട് സീറ്റ് ഏറ്റെടുക്കുമെന്ന സൂചന നൽകി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി. മണ്ഡലത്തിലെ പൊതുവികാരം കോണ്‍ഗ്രസിന് അനുകൂലമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചാല്‍ ആദ്യം ജയിക്കുന്ന സീറ്റാകും കുട്ടനാട് എന്നും അദ്ദേഹം വ്യക്തമാക്കി.

'വിജയസാധ്യതയാണ് പ്രധാന ഘടകം. ഘടകക്ഷികള്‍ തമ്മില്‍ ചില സീറ്റ് വെച്ച് മാറി മത്സരിക്കേണ്ടിവരും. കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കണം എന്നതാണ് പ്രാദേശിക വികാരം. കുട്ടനാട്ടില്‍ കേരളാ കോണ്‍ഗ്രസ് മത്സരിച്ചാല്‍ ജയിക്കുമോ എന്ന സംശയം യുഡിഫ് അണികളിലുണ്ട്', കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

ഇത്തവണ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം വിജയ സാധ്യതയാണെന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. കോണ്‍ഗ്രസ് നടത്തിയ സർവേയുടെ ഫലവും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രധാനഘടകമാകും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കൊടിക്കുന്നിൽ പറഞ്ഞു. മറ്റ് ചുമതലകളും ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ യുഡിഎഫിലേക്കുള്ള ചര്‍ച്ചയ്ക്ക് ഇനിയും തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം ഗ്രൂപ്പ് യുഡിഎഫിലേക്ക് വരാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

Content Highlights: Kodikunnil Suresh MP says Kuttanad will elect if the seat give to Congress

dot image
To advertise here,contact us
dot image