സ്വർണവിലയില്‍ രാവിലെ തന്നെ ഇരുട്ടടി: രാവിലെ രണ്ട് തവണയായി വർധിച്ചത് 1560 രൂപ

കേരളത്തില്‍ ഇന്ന് സ്വര്‍ണവില വര്‍ധിച്ചത് രണ്ട് തവണ. ഗ്രാമിന് കൂടിയത് 100 രൂപ

സ്വർണവിലയില്‍ രാവിലെ തന്നെ ഇരുട്ടടി: രാവിലെ രണ്ട് തവണയായി വർധിച്ചത് 1560 രൂപ
dot image

സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണയും വര്‍ധിച്ച് സ്വര്‍ണവില. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപ വീണ്ടും വര്‍ധിച്ചു. ഇതോടെ പവന്റെ വിപണി വില 1,08,800 രൂപയിലേക്ക് എത്തി. രാവിലെ ഗ്രാമിന് 13,500 രൂപയും പവന് 1,08,000 രൂപയുമായിരുന്നു. 800 രൂപയുടെ വര്‍ധനവാണ് മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും ഉണ്ടായത്. 18 കാരറ്റ് ഗ്രാം വില 11, 175 രൂപയും പവന്‍ വില 89,400 രൂപയുമാണ് വര്‍ധിച്ചത്. 640 രൂപയാണ് പവന് വര്‍ധിച്ചത്. ഇനിയും വില ഉയരാനാണ് സാധ്യതയെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

january20 , 2026 GOLD PRICE

ഡോളര്‍ സൂചിക ഇടിയുന്നത് കൂടുതല്‍ ആളുകളെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കാനിടയാക്കുന്നുണ്ട്. വന്‍കിട നിക്ഷേപക്കാരും കൂട്ടത്തോടെ സ്വര്‍ണം വാങ്ങി കൂട്ടുകയാണ്. ആഭരണം വാങ്ങുന്നത് കുറഞ്ഞിട്ടുണ്ടെങ്കിലും മറ്റ് രീതിയിലുള്ള സ്വര്‍ണ ഇടപാടുകള്‍ പതിന്മടങ്ങായി ഉയരുന്നത് തന്നെയാണ് മിക്ക ദിവസങ്ങളിലും വില രണ്ട് തവണ ഉയരാന്‍ കാരണം.

സ്പോട്ട് ഗോള്‍ഡ് ആദ്യമായി 4,700 ഡോളര്‍ കവിഞ്ഞു

ചരിത്രത്തില്‍ ആദ്യമായി സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 4,700 ഡോളര്‍ കടന്നു, പുതുവര്‍ഷത്തിന്റെ മൂന്നാഴ്ചയ്ക്കിടെ തന്നെ 8.8% വര്‍ധനവോടെ. 380 ഡോളറിലധികം വര്‍ധനവ് രേഖപ്പെടുത്തി.

Content Highlights :Gold prices in Kerala increased twice today. It increased by Rs 100 per gram.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image