ഇനിമുതല്‍ എയര്‍പോര്‍ട്ട് ലോഞ്ചില്‍ പ്രവേശിക്കുമ്പോള്‍ ഡൈബിറ്റ് കാര്‍ഡ് കാണിക്കേണ്ടതില്ല.പകരം ക്രെഡിറ്റ് വൗച്ചര്‍ കാണിച്ചാല്‍ മതിയാകും. ആ മാറ്റങ്ങള്‍ എങ്ങനെയാണെന്നല്ലേ. എച്ച്ഡിഎഫ്‌സി ബാങ്കാണ് ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് സൗജന്യ എയര്‍പോര്‍ട്ട് ലോഞ്ച് ആക്സസ് ലഭിക്കുന്നതിനുള്ള ചെലവ് മാനദണ്ഡങ്ങളില്‍ 2026 ജനുവരി 10 മുതല്‍ മാറ്റം വരുത്തുന്നത്. നിലവില്‍ മൂന്ന്മാസത്തില്‍ 5,000 രൂപ ചെലവഴിക്കുന്ന എച്ച്ഡിഎഫ്‌സി ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ചെയ്ത് ലോഞ്ചുകള്‍ ആക്സസ് ചെയ്യാന്‍ സാധിക്കും. 2026 ജനുവരി 10 മുതല്‍, ഈ പ്രക്രിയ ഡിജിറ്റല്‍ വൗച്ചര്‍ സിസ്റ്റത്തിലേക്ക് മാറും. മൂന്ന് മാസത്തിലൊരിക്കല്‍ 10,000 രൂപയോ അതില്‍ കൂടുതലോ ചെലവഴിക്കുന്ന ഉപയോക്താക്കള്‍ക്ക് രണ്ട് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ അവരുടെ ലോഞ്ച് ആക്സസ് വൗച്ചര്‍ ക്ലെയിം ചെയ്യുന്നതിനുള്ള ലിങ്ക് അടങ്ങിയ ഒരു മെസേജ് അല്ലെങ്കില്‍ ഇമെയില്‍ ലഭിക്കുമെന്ന് HDFC ബാങ്ക് പറയുന്നു. ക്ലെയിം ചെയ്യുമ്പോള്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്കും ഇമെയിലിലേക്കും 12അല്ലെങ്കില്‍18 അക്ക വൗച്ചര്‍ കോഡ് അയയ്ക്കും.
സൗജന്യ ലോഞ്ച് ആക്സസ് മാറ്റങ്ങള്‍ എന്തൊക്കെ?
നിലവില്‍ മൂന്ന് മാസത്തേക്ക് 5,000 രൂപ മുടക്കുന്ന ആളുകള്‍ക്ക് തുടര്‍ന്നുള്ള ഘട്ടത്തില്‍ ലോഞ്ച് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ലഭിക്കും. എയര്‍പോര്‍ട്ട് ലോഞ്ചില്‍ ഡെബിറ്റ് കാര്‍ഡ് സൈ്വപ്പ് ചെയ്താല്‍ മതിയാകും.
HDFC ബാങ്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് എയര്‍പോര്‍ട്ട് ലോഞ്ച് ആക്സസ് ലഭിക്കുന്ന രീതി എങ്ങനെയാണ് മാറുന്നത്?
മൂന്ന് മാസത്തേക്ക് 10,000 രൂപ മുടക്കുന്ന ഉപഭോക്താക്കള്‍ക്ക് അവരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലോ ഇമെയില്‍ ഐഡിയിലോ രണ്ട് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഒരു മെസേജ്/ഇമെയില്‍ ലഭിക്കും. അവരുടെ ലോഞ്ച് ആക്സസ് വൗച്ചര്‍ ക്ലെയിം ചെയ്യുന്നതിനുള്ള ലിങ്ക് ഇതില്‍ അടങ്ങിയിട്ടുണ്ട്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വൗച്ചര്‍ ക്ലെയിം ചെയ്യാവുന്നതാണ്.
ക്ലെയിം ചെയ്തുകഴിഞ്ഞാല്‍ 12 അല്ലെങ്കില്‍ 18 അക്ക വൗച്ചര്‍ കോഡ് രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡിയിലേക്കും മൊബൈല്‍ നമ്പറിലേക്കും അയയ്ക്കും. സൗജന്യ ആക്സസ് ലഭിക്കുന്നതിന് എയര്‍പോര്‍ട്ട് ലോഞ്ചില്‍ പ്രവേശിക്കുമ്പോള്‍ ഈ കോഡ് കാണിക്കേണ്ടതുണ്ട്.
2026 ജനുവരി 10 മുതല്‍, ഫിസിക്കല്‍ ഡെബിറ്റ് കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള ലോഞ്ച് ആക്സസ് ഇനി സ്വീകരിക്കില്ല.
2026 ജനുവരി 10 ന് വൗച്ചര്‍ ലഭിക്കുകയാണെങ്കില്‍, 2026 ജൂണ്‍ 30 വരെ വാലിഡിറ്റി ഉണ്ടായിരിക്കും. 2026 മാര്‍ച്ച് 31-ന് വൗച്ചര്‍ ലഭിക്കുകയാണെങ്കില്‍, വൗച്ചറിന്റെ കാലാവധി 2026 ജൂണ്‍ 30 വരെ ആയിരിക്കും.
HDFC ബാങ്ക് ലോഞ്ച് വൗച്ചര്‍ ക്ലെയിം ചെയ്യുന്നത് എങ്ങനെ
ലോഞ്ച് വൗച്ചര്‍ ക്ലെയിം ചെയ്യുന്നതിനുള്ള ലിങ്ക് അടങ്ങിയ ഒരു എസ്എംഎസ്/ഇമെയില്‍ ഉപഭോക്താവിന് ലഭിക്കും.
ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ വഴി ലോഗിന്‍ ചെയ്ത് OTP നല്‍കുക.
OTP നല്‍കി കഴിഞ്ഞാല്‍, ഉപഭോക്താവിന് ലോഞ്ച് ആക്സസ് വൗച്ചറിന്റെ വിവരങ്ങള്‍ പരിശോധിക്കാന്‍ കഴിയും. ലോഞ്ച് ആക്സസ് വൗച്ചര്‍ ക്ലെയിം ചെയ്യുന്നതിനായി ക്ലെയിം നൗ ടാബില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് അയയ്ക്കുന്ന OTP നല്‍കേണ്ടതാണ്.
വൗച്ചര്‍ ക്ലെയിം ചെയ്തുകഴിഞ്ഞാല്‍, ഉപഭോക്താവിന് 12 അല്ലെങ്കില്‍ 18 അക്ക ആല്‍ഫാന്യൂമെറിക് വൗച്ചര്‍ കോഡ് അല്ലെങ്കില്‍ ക്യുആര്‍ കോഡ് അടങ്ങിയ ഇമെയിലും എസ്എംഎസും ലഭിക്കും.
Content Highlights :The spending criteria for HDFC Bank debit card customers to get free airport lounge access are changing from January 10, 2026.