

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ്. 22 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 11911 രൂപയും പവന് 95,288 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ 95,280 രൂപയായിരുന്നു. എട്ട് രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിന് ഇടയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇന്നലത്തേത്. 22 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 11,911 രൂപയും ഇന്നലെ 11,910 രൂപയും ആയിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് ഇന്നത്തെ വില 9,746 രൂപയാണ്, ഇന്നലെ 9,745 രൂപയും. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

ആഗോള സ്വര്‍ണ ഖനന വ്യവസായികളുടെ കൂട്ടായ്മയായ ലണ്ടനിലെ വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ (WGC) റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് അടുത്ത വര്‍ഷം സ്വര്‍ണവിലയില്‍ 15 മുതല്‍ 30 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്നാണ്.
രാജ്യാന്തര വിപണിയിലെ ഇടിവിന് അനുസൃതമായ ഇടിവ് ഇന്ത്യയിലുണ്ടായില്ല. ഡോളറിനെതിരായ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് ഇതിന്റെ പ്രധാന കാരണം. കഴിഞ്ഞ ദിവസം ഡോളറിനെതിരായ രൂപയുടെ മൂല്യം ചരിത്രത്തിലെ തന്നെ ഏറ്റവും മോശ നിരക്കുകളില്‍ ഒന്നായ 90 ന് മുകളിലേക്ക് എത്തിയിരുന്നു. രൂപയുടെ മൂല്യം കുറയുന്ന് ഇറക്കുമതി ചിലവ് കുത്തനെ ഉയര്‍ത്തും. അതായത് ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയെ സംബന്ധിച്ച് സ്വര്‍ണത്തിന് കൂടുതല്‍ വില നല്‍കേണ്ടി വരുന്നു.
Content Highlights :Gold prices will continue to rise; slight increase in price today