

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. 1280 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 90,680 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 11,335 രൂപ നല്‍കണം. 24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 12,366 രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 9,274 രൂപ നല്‍കണം.
ഇന്നലെ രാവിലെ 80 രൂപ കുറഞ്ഞ വില വൈകിട്ടോടെ പവന് 320 രൂപയാണ് വര്‍ധിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നത്തെ ഇടിവ്. യുഎസില്‍ ആഴ്ചകളോളം നീണ്ടുനിന്ന ഷട്ട്ഡൗണ്‍ അവസാനിച്ചത് വിപണിയെ സ്വാധീനിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
രാജ്യത്ത് കഴിഞ്ഞ ആഴ്ച സ്വര്‍ണവില അസ്ഥിരമായിരുന്നു. നവംബര്‍ മാസത്തില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ വില ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെങ്കിലും കഴിഞ്ഞ രണ്ട് ദിവസം ഇടിഞ്ഞിരുന്നു. അതേസമയം വെള്ളി വിലയിലും അപ്രതീക്ഷിതമായാണ് മാറ്റങ്ങള്‍ സംഭവിച്ചത്. നിലവില്‍ വെള്ളി വില ഉയര്‍ന്ന് വരുന്ന രീതിയാണ് കാണുന്നത്. യുഎസ് ഗവണ്‍മെന്റ് ഷട്ട്ഡൗണില്‍ പരിഹാരമായതോടെ പല മാറ്റങ്ങളെയും പ്രതീക്ഷിക്കുകയാണ് വിപണി. വ്യാപാര നികുതിയിലെ മാറ്റങ്ങള്‍, മറ്റ് ആഗോള സൂചികകള്‍ എന്നിവയിലേക്കെല്ലാം കണ്ണുംനട്ടിരിപ്പാണ് നിക്ഷേപകര്‍.
Content Highlights: Gold price today