
സംസ്ഥാനത്ത് വെള്ളിവിലയും കത്തിക്കയറുകയാണ്. ഗ്രാമിന് 2 രൂപ ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡായ 160 രൂപയിലാണ് ഇന്നു വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിക്ക് ഇന്ന് 1,65,000 രൂപ നല്‍കണം. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്‌പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
സംസ്ഥാനത്ത് സ്വര്‍ണവിലയും ഇന്ന് കുത്തനെ വര്‍ധിച്ചു. ഇന്ന് ഒരു പവന് 87,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 10,945 രൂപ നല്‍കണം. രണ്ടു ദിവസമായി കുറഞ്ഞുവന്ന സ്വര്‍ണവില ഒറ്റയടിക്കാണ് 1000 രൂപ വര്‍ധിച്ച് 87560ല്‍ എത്തിയിരിക്കുന്നത്. പണിക്കൂലി ഉള്‍പ്പെടെ ഇന്ന് ഒരു പവന്‍ സ്വര്‍ണം കൈയില്‍ കിട്ടണമെങ്കില്‍ ഏകദേശം ഒരു ലക്ഷത്തിനടുത്ത് രൂപ നല്‍കണം. സെപ്തംബറില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 77640 രൂപയായിരുന്നു. കൂടിയത് 86760 രൂപയും. അതായത്, 9120 രൂപയാണ് കഴിഞ്ഞ മാസം മാത്രം സ്വര്‍ണത്തിന് വില കൂടിയത്.
Content Highlights: Silver Price Today