പേടിഎം യുപിഐ സേവനം ഓഗസ്റ്റ് 31ന് അവസാനിപ്പിക്കുന്നു? ഗൂഗിൾ പ്ലേ അലർട്ട് ലഭിച്ചവർ ചെയ്യേണ്ടത് ഇങ്ങനെ

പേടിഎം യുപിഐ ഇനി ലഭിക്കില്ലെന്ന തരത്തിലായിരുന്നു ഗൂഗിൾ പ്ലേ നോട്ടിഫിക്കേഷൻ പുറത്ത് വന്നത്

പേടിഎം യുപിഐ സേവനം ഓഗസ്റ്റ് 31ന് അവസാനിപ്പിക്കുന്നു? ഗൂഗിൾ പ്ലേ അലർട്ട് ലഭിച്ചവർ ചെയ്യേണ്ടത് ഇങ്ങനെ
dot image

ഗൂഗിൾ പ്ലേ നോട്ടിഫിക്കേഷന് പിറകേ ഉപഭോക്താക്കൾക്കിടയിൽ ആശങ്ക ഉയർന്നതോടെ കാര്യങ്ങൾ വ്യക്തമാക്കി പേടിഎം. യുപിഐയുമായി ബന്ധപ്പെട്ടാണ് പേടിഎം ഉപഭോക്താക്കൾക്കിടയിൽ ചില സംശയങ്ങൾ ഉയർന്ന് വന്നത്. പേടിഎമ്മിൽ യുപിഐ പേയ്‌മെന്റുകൾ നടത്താൻ ഒരു തടസവുമില്ലെന്നാണ്
വിജയ് ശേഖർ ശർമ നയിക്കുന്ന ഈ പേയ്‌മെന്റ് ആൻഡ് ഫിൻടെക് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. മെർച്ചന്റ് ആൻഡ് കൺസ്യൂമർ ട്രാൻസാക്ഷനുകൾ ഒരു പ്രശ്‌നവുമില്ലാതെ തുടരുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം പേടിഎമ്മിന്റെ പുതിയ അപ്പ്‌ഡേഷൻ സബ്‌സ്‌ക്രിപ്ഷൻ ബില്ലിങ് പോലുള്ള റെക്കറിംഗ് പേയ്‌മെന്റ്‌സിന് മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു.

'അതായത് പേടിഎം ഉപഭോക്താവായ ഒരാൾ പേടിഎംയുപിഐയിലൂടെ യൂട്യൂബ് പ്രീമിയം അല്ലെങ്കിൽ ഗൂഗിൾ ഓൺസ്‌റ്റോറേജ് അല്ലെങ്കിൽ ഏതെങ്കിലും പ്ലാറ്റ്‌ഫോമിൽ സബ്‌സ്‌ക്രിപ്ഷൻ ബില്ലിങ് നടത്തുന്നുണ്ടെങ്കിൽ, അവർ വളരെ സിമ്പിളായി പഴയ@paytm ഹാൻഡിൽ എന്നത്, അവരുടെ ബാങ്കുമായി ബന്ധിപ്പിക്കണം, @ptdfc, @ptyes, @ptsbi എന്നിങ്ങനെ' പേടിഎം അവരുടെ പ്രസ്താവനയിൽ വ്യക്തമാക്കി.

ഉദാഹരണത്തിന് ഒരാളുടെ യുപിഐ ഐഡി, navami@paytm എന്നായിരുന്നുവെങ്കിൽ, അത് ഇനി മുതൽ navami@ptdfc അല്ലെങ്കിൽ navami@ptsbi(ബാങ്ക് ഏതാണോ അതനുസരിച്ച്) മാറും. ഈ മാറ്റമല്ലാതെ യുപിഐ പേയ്‌മെന്റുകളെ ഒരു തരത്തിലും ഇത് ബാധിക്കില്ല, അത് പഴയത് പോലെ തന്നെ തുടരും. നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ പേടിഎമ്മിന് തേഡ് പാർട്ടി ആപ്ലിക്കേഷൻ പ്രൊവൈഡറായി പ്രവർത്തനാനുമതി നൽകിയതിന് പിന്നാലെ പുത്തൻ യുപിഐ ഹാൻഡിലുകളിലേക്കുള്ള മാറ്റത്തിന്റെ ഭാഗമാണ് ഈ അപ്പ്‌ഡേഷൻ. പേടിഎം യുപിഐ ഇനി ലഭിക്കില്ലെന്ന തരത്തിലായിരുന്നു ഗൂഗിൾ പ്ലേ നോട്ടിഫിക്കേഷൻ പുറത്ത് വന്നത്. റെക്കറിംഗ് നിർദേശങ്ങളുടെ അപ്പ്‌ഡേറ്റ് ഓഗസ്റ്റ് 31ന് പ്രാബല്യത്തിൽ വരുന്നതുമായി ബന്ധപ്പെട്ടായിരുന്നു മുന്നറിയിപ്പ് എത്തിയത്.

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻസ് ഒഫ് ഇന്ത്യയുടെ നിർദേശ പ്രകാരം ഓഗസ്റ്റ് 31ന് @PayTM UPI ഹാൻഡിലുകൾ ഒഴിവാക്കപ്പെടുകയും ഗൂഗിൾ പ്ലേയിൽ പേയ്‌മെന്റുകൾ സ്വീകരിക്കുകയുമില്ല എന്നായിരുന്നു ഉപഭോക്താക്കൾക്ക് ലഭിച്ച മുന്നറിയിപ്പ്.

പേടിഎം ഉപഭോക്താക്കൾ ഇനി ചെയ്യേണ്ടത് എന്താണ്?

  1. റെക്കറിങ് പേയ്‌മെന്റുകൾ അപ്പ്‌ഡേറ്റ് ചെയ്യുക, അതായത് പേടിഎം യുപിഐ ഐഡി ബാങ്കുമായി ലിങ്ക് ചെയ്യുക
  2. പേയ്‌മെന്റുകൾ മറ്റ് യുപിഐ പ്ലാറ്റ്‌ഫോമുകളായ ഗൂഗിൾ പേ അല്ലെങ്കിൽ ഫോൺപേയിലൂടെ ചെയ്യുക
  3. റെക്കറിങ് പേയ്‌മെന്റുകൾക്ക് ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകളിലേക്ക് സ്വിച്ച് ചെയ്യുക
dot image
To advertise here,contact us
dot image