മലപ്പുറം വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം പടരുന്നു; നിരവധി പേര്‍ക്ക് രോഗബാധ

പ്രതിദിന രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചു.
മലപ്പുറം വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം പടരുന്നു; നിരവധി പേര്‍ക്ക് രോഗബാധ

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപിത്തം പടരുന്നു. അത്താണിക്കലിൽമാത്രം 284 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചു.

വേനലിന്റെ ആരംഭത്തിൽ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ചിരുന്നു. പോത്തുകല്, വള്ളിക്കുന്ന് ഉൾപ്പടെയുള്ള മേഖലകളിൽ രോഗവ്യാപനം രൂക്ഷമായിരുന്നു. മഴക്കാലമെത്തിയതോടെ ആശങ്കയായി രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. വള്ളിക്കുന്നിലെ അത്താണിക്കലിൽ മാത്രം നിലവിൽ 284 പേർക്ക് രോഗബാധയുണ്ട്. വള്ളിക്കുന്ന് മണ്ഡലത്തിൽ ആകെ 459 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്. നിലവിൽ ആർക്കും ഗുരുതരമായ രോഗാവസ്ഥ ഇല്ലെന്ന് ഡിഎംഒ പറഞ്ഞു.

മലപ്പുറം വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം പടരുന്നു; നിരവധി പേര്‍ക്ക് രോഗബാധ
'കിട്ടുവിനെ കിട്ടി', തട്ടി കൊണ്ട് പോയ നായക്കുട്ടിയെ തിരിച്ചേൽപ്പിച്ച് മോഷ്ടാവ്

അതേസമയം ജില്ലയിലെ നാല് വിദ്യാർത്ഥികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സ തേടിയതില്‍ നാല് കുട്ടികളെ പരിശോധിച്ചതില്‍ ഷിഗല്ല സ്ഥിരീകരിച്ചു. മറ്റ് കുട്ടികളും രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ആര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. നിലവില്‍ ആരും ചികിത്സയിലില്ല. വിദ്യാര്‍ത്ഥികള്‍ കഴിച്ച ഭക്ഷ്യ വസ്തുക്കളുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന ബാക്ടീരിയ മൂലമാണ് രോഗം പടരുക. നേരത്തെ കോഴിപ്പുറം വെണ്ണായൂർ എ എം എൽ പി സ്കൂളിലെ 127 കുട്ടികൾ ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സ തേടിയിരുന്നു. ഷിഗല്ലയും നിയന്ത്രണവിധേയമാണെന്ന് ഡിഎംഒ അറിയിച്ചു. പകർച്ചവ്യാധികൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സ്കൂളുകളിൽ ഉൾപ്പടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com