പത്ത് വയസുമുതല്‍ ഏഴ് വര്‍ഷം മകള്‍ക്ക് പീഡനം; പിതാവിന് 104 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി

ജീവപര്യന്തം തടവ് എന്നത് പ്രതിയുടെ മരണം വരെ എന്നാണെന്ന് കോടതി പ്രത്യേകം എടുത്തു പറഞ്ഞു
പത്ത് വയസുമുതല്‍ ഏഴ് വര്‍ഷം മകള്‍ക്ക് പീഡനം; പിതാവിന് 104 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി

മലപ്പുറം: മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അച്ഛന് ജീവപര്യന്തം ശിക്ഷ വിധിച്ച് മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി. മകളെ പത്തു വയസ് മുതൽ 17 വയസുവരെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത കുറ്റത്തിന് ജീവപര്യന്തത്തിന് പുറമെ വിവിധ വകുപ്പുകളിലായി 104 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്.

ഭാര്യയും രണ്ടു കുട്ടികളുമൊത്ത് താമസിച്ചു വരുന്ന വീട്ടിൽ വച്ചായിരുന്നു പ്രതിയുടെ ലൈംഗികാതിക്രമം. പെൺകുട്ടിയെ പ്രതി പത്താമത്തെ വയസു മുതൽ 2023 മാർച്ച് 22 വരെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പുറത്തു പറഞ്ഞാൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ഇയാൾ തന്നെയാണ് അരീക്കോട് ആശുപത്രിയിൽ കാണിച്ചത്. കുട്ടി ഗർഭിണിയാണെന്ന് മനസിലാക്കിയ ആശുപത്രി അധികൃതർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതോടെയാണ് പീഡന വിവരം പുറത്തുവരുന്നത്. ഡോക്ടർമാരുടെ നിർദേശ പ്രകാരം ഗർഭഛിദ്രം നടത്തുകയും തുടർന്ന് കുട്ടിയുടെ പരാതിയിൽ അരീക്കോട് പൊലീസ് കേസെടുക്കുകയുമായിരുന്നു.

പത്ത് വയസുമുതല്‍ ഏഴ് വര്‍ഷം മകള്‍ക്ക് പീഡനം; പിതാവിന് 104 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി
ടി പി വധക്കേസ് പ്രതികളെ വിട്ടയക്കുന്നത് ആഭ്യന്തര മന്ത്രിയുടെ അറിവോടെ, ഗവർണറെ കാണും: കെ കെ രമ

റിമാൻഡിലായ പ്രതി പരാതിക്കാരിയെ സ്വാധീനിക്കുമെന്നതിനാൽ കേസ് തീരും വരെ ജുഡീഷൽ കസ്റ്റഡിയിൽ വയ്ക്കണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇതുവരെ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നില്ല. ജീവപര്യന്തം തടവ് എന്നത് പ്രതിയുടെ മരണം വരെ എന്നാണെന്ന് കോടതി പ്രത്യേകം എടുത്തു പറഞ്ഞു. പ്രതി പിഴ അടയ്ക്കുകയാണെങ്കിൽ പിഴ സംഖ്യ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com