കൊടുങ്ങല്ലൂർ ബൈപ്പാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു
18 April 2022 7:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃശൂർ: കൊടുങ്ങല്ലൂർ ചന്തപ്പുര - കോട്ടപ്പുറം ബൈപ്പാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പൂപ്പത്തി ചിറ്റേഴത്ത് ജ്യോതിഷിന്റെ മകൻ ആദിത്യൻ(19), എസ്എൻ പുരം പനങ്ങാട് കരിനാട്ട് രവിയുടെ മകൻ വിഷ്ണു എന്നിവരാണ് മരിച്ചത്.
ടികെഎസ് പുരത്തെ ക്ഷേത്രത്തിനു മുന്നിലുള്ള സർവീസ് റോഡിൽ ഇന്ന് രാവിലെ ഒമ്പത് മണിക്കാണ് അപകടം നടന്നത്. ഇരുവരെയും ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
- TAGS:
- Kodungallur
- Accident
- Dead
Next Story