Top

'കാല്‍പ്പാട് കണ്ടെത്തി'; പാലക്കാട് ജനവാസ മേഖലയില്‍ പുലിയിറങ്ങിയെന്ന് നാട്ടുകാര്‍

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് സ്ഥതിഗതികള്‍ വിലയിരുത്തി.

20 Dec 2021 4:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാല്‍പ്പാട് കണ്ടെത്തി; പാലക്കാട് ജനവാസ മേഖലയില്‍ പുലിയിറങ്ങിയെന്ന് നാട്ടുകാര്‍
X

മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് പുലിയിറങ്ങിയെന്ന് നാട്ടുകാര്‍. ഞായറാഴ്ചയാണ് നാട്ടുകാര്‍ ജനവാസമേഖലയില്‍ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വൈകീട്ട് ഏഴ് മണിയോടെയാണ് പുലിയെ പിടികൂടണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തിറങ്ങിയത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് സ്ഥതിഗതികള്‍ വിലയിരുത്തി.

കുറച്ച് ദിവസങ്ങളായി ജനവാസ മേഖലയില്‍ പുലിയിറങ്ങുന്നതായി നാട്ടുകാര്‍ സംശയം പങ്കുവെച്ചിരുന്നു. നാട്ടില്‍ ആടുകളെ കാണാതാകുന്നതാണ് സംശയങ്ങള്‍ക്ക് വഴിവെച്ചത്. പിന്നാലെയാണ് കഴിഞ്ഞദിവസം പുലിയുടെ കാല്‍പ്പാടുകളും കാണാതായ ആടുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയത്.

ഞായറാഴ്ച്ച കാല്‍പ്പാടുകള്‍ പുലിയുടേത് തന്നെയാണെന്ന് ഉറപ്പിച്ചതിന് പിന്നാലെയാണ് പരാതിയുമായി നാട്ടുകാര്‍ ഫോറസ്റ്റ് ഓഫീസിലെത്തി ഡിഎഫ്ഒയെ കണ്ട് പരാതി നല്‍കിയത്. പിന്നാലെ പ്രദേശത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ഉദ്യോഗസ്ഥര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്.

Next Story