Top

വാനിന്റെ വാതില്‍ ചില്ലിനിടയിൽ കുരുങ്ങി; ആലപ്പുഴയില്‍ നാലു വയസുകാരന് ദാരുണാന്ത്യം

കുട്ടിയെ ഉടന്‍ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

13 Oct 2021 2:59 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വാനിന്റെ വാതില്‍ ചില്ലിനിടയിൽ കുരുങ്ങി; ആലപ്പുഴയില്‍  നാലു വയസുകാരന് ദാരുണാന്ത്യം
X

എയ്സ് വാനിൻ്റെ വാതിലിൻ്റെ ചില്ലിനിടയിൽ തല കുരുങ്ങി നാലു വയസുകാരന് ദാരുണാന്ത്യം. ആലപ്പുഴ പുന്നപ്ര തെക്ക് പഞ്ചായത്ത് പുന്നപ്ര വണ്ടാനം ഷെറഫുൽ ഇസ്ലാം പള്ളിക്കു സമീപം മണ്ണാ പറമ്പിൽ അൽത്താഫ് - അൻസില ദമ്പതികളുടെ മകൻ അൽ ഹനാനാണ് മരിച്ചത്. വീട്ടിൽ നിർത്തിയിട്ടിരുന്ന വാനിൽ കളിക്കുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം.

ഡ്രൈവർ ഭാഗത്തെ വീലിൽ ചവുട്ടി വാനിൻ്റെ അടഞ്ഞു കിടന്ന വാതിലിൻ്റെ പാതി താഴ്ത്തിയ ഗ്ലാസിനിടക്കു കൂടി തല അകത്തേക്കിട്ടപ്പോൾ കാൽ തെന്നിപ്പോകുകയായിരുന്നു. ഈ സമയം കഴുത്ത് ഗ്ലാസിൽ കുരുങ്ങിയായിരുന്നു അപകടം. ശബ്ദം കേട്ട് വീട്ടുകാരെത്തി പുറത്തെടുത്ത അൽ ഹനാനെ ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Popular Stories

    Next Story