ഗുരുവായൂർ: ഗുരുവായൂരിൽ നടന്ന പി കൃഷ്ണപിള്ള ദിനാചരണത്തിൽ സിപിഐഎം സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസംഗത്തിനിടെ മൈക്ക് പലതവണ പണിമുടക്കി. എന്നാലും ചിരിച്ച് കൊണ്ട് അദ്ദേഹം പ്രസംഗം തുടർന്നു. ‘മൈക്ക് ഉണ്ടായാലും ഇല്ലെങ്കിലും ഞാൻ അങ്ങോട്ട് നോക്കുന്നേയില്ല’... എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചിരിച്ച് കൊണ്ടുള്ള പ്രതികരണമായത് കൊണ്ട് സദസ്സ് മുഴുവൻ ചിരി പടർന്നു.
മുമ്പൊരു യോഗത്തിൽ മൈക്കിനോട് അടുത്തുനിന്ന് സംസാരിക്കണമെന്ന് തന്നോട് നിർദേശിച്ച മൈക്ക് ഓപറേറ്ററോട് പറഞ്ഞ കാര്യങ്ങളാണ് ചിലരൊക്കെ വാർത്തയായി എഴുതിപ്പിടിപ്പിച്ചത്. എന്തായാലും ഇവിടെ താൻ മൈക്കിലേക്ക് നോക്കുന്നേയില്ലെന്ന് ഗോവിന്ദൻ പറഞ്ഞു. പലതവണ ശബ്ദം നിലച്ചതോടെ മൈക്ക് മാറ്റിയശേഷമാണ് പ്രസംഗം തുടർന്നത്.