യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തുരന്തോ എക്സ്പ്രസിൽ കോച്ചുകൾ കൂട്ടാന്‍ റെയിൽവേ

കോച്ചുകൾ വർധിപ്പിക്കുന്നത് യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യുമെന്ന് റിപ്പോർട്ട്

dot image

ട്രെയിന്‍ യാത്രികർ ദീർഘകാലമായി ഉയര്‍ത്തിയിരുന്ന ആവശ്യത്തിന് പച്ചക്കൊടി വീശിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.

ഹസ്രത്ത് നിസാമുദീൻ ജങ്ഷൻ - എർണാകുളം ജങ്ഷൻ- ഹസ്രത്ത് നിസാമുദീൻ തുരന്തോ എക്‌സ്പ്രസിൽ അധിക കോച്ചുകൾ ഏർപ്പെടുത്താൻ തീരുമാനമായി. തിരക്ക് നിറഞ്ഞ യാത്ര തുടർക്കഥയാവുന്ന സാഹചര്യത്തില്‍ കോച്ചുകൾ വർധിപ്പിക്കാനുള്ള തീരുമാനം യാത്രക്കാർക്ക് വലിയ ആശ്വാസം നല്‍കുന്ന വിവരമാണ്.

തിരക്ക് കൂടിയ സാഹചര്യത്തില്‍ അടിയന്തര യാത്രകള്‍ക്ക് ടിക്കറ്റ് ലഭിക്കാതെയും യാത്രികർ വലഞ്ഞിരുന്നു. ഇതടക്കമുള്ള ആശങ്കകളും പരാതികളും ഉയർന്നതോടെയാണ് മൂന്ന് സ്ലീപ്പർ കോച്ചുകള്‍ സ്ഥിരമായി അധികം ചേർക്കാനായി തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ട്രെയിനിൽ ആകെ ആറ് സ്ലീപ്പർ കോച്ചുകള്‍ ഇനി ഉണ്ടാവും. മുന്പ് ഇത് മൂന്നെണ്ണമായിരുന്നു.

നിലവിൽ 19 എൽഎച്ച്ബി കോച്ചുകളുമായി സർവീസ് നടത്തുന്ന ട്രെയിൻ 22 എൽഎച്ച്ബി കോച്ചുകളുമായാകും ഇനി സർവീസ് നടത്തുക. ഫസ്റ്റ് എസി-1 ടൂടയർ എസി-2 ത്രീ ടയർ എസി-10 സ്ലീപ്പർ-3 പാൻട്രി കാർ-1 ജനറേറ്റർ കാർ-1 എസ്എൽആർ-1 എന്നിങ്ങനെയാണ് നിലവിലുള്ളത്. 12284 ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം തുരന്തോ എക്‌സ്പ്രസ് ഓഗസ്റ്റ് രണ്ടാംതീയതി മുതലും 12283 എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ് ഓഗസ്റ്റ് അഞ്ചുമുതലും 22 എൽഎച്ച്ബി കോച്ചുകളുമായി സർവീസ് ആരംഭിക്കും.

Content Highlight; Hazrat Nizamuddin–Ernakulam Duronto Express to Get Additional Coaches

dot image
To advertise here,contact us
dot image