
Jul 5, 2025
05:55 AM
കത്രയിൽ നിന്ന് കശ്മീരിലേക്കുള്ള വന്ദേഭാരത് വമ്പൻ ഹിറ്റായി മാറുന്നു. 530 സീറ്റുള്ള കത്ര-ശ്രീനഗർ വന്ദേഭാരതിൻറെ ആദ്യ ആഴ്ചയിൽ തന്നെ ടിക്കറ്റുകളെല്ലാം വിറ്റുപോയിരിക്കുകയാണ് . കത്രയിൽ നിന്ന് ശ്രീനഗറിലേക്കും തിരിച്ചും ദിവസം നാലു സർവീസാണ വന്ദേഭാരതിനുള്ളത്. വന്ദേഭാരതിൽ 478 ചെയർകാർ സീറ്റും 52 എക്സിക്യൂട്ടീവ് സീറ്റുമാണ് ഉള്ളത്.
കത്ര- ശ്രീനഗർ(26401) വന്ദേഭാരത് രാവിലെ 8.10-ന് പുറപ്പെടും. 11.08-ന് ശ്രീനഗറിൽ എത്തും. ചെയർകാർ ടിക്കറ്റിന് 715 രൂപയാണ് നിരക്ക്. സസ്യ ആഹാരവും ടിക്കറ്റിനൊപ്പം ചേർക്കാം. ചൊവ്വാഴ്ച ഓടില്ല. കത്ര-ശ്രീനഗർ(26403) ഉച്ചക്ക് 2.55-ന് പുറപ്പെടുന്ന ട്രെയിുൻ വൈകീട്ട് 5.53-ന് ശ്രീനഗറിൽ എത്തും.
ചെയർകാർ ടിക്കറ്റിന് 660 രൂപയാണ് നിരക്ക്. ചായ, ലഘുപലഹാരം അടക്കം 695 രൂപയാണ്. എക്സിക്യൂട്ടീവ് ചെയറിന് 1270 രൂപ. ബുധനാഴ്ച ഇല്ല. ശ്രീനഗർ-കത്ര (26404) രാവിലെ എട്ടിന് ശ്രീനഗറിൽ നിന്ന് പുറപ്പെട്ട് 10.58-ന് കത്രയിൽ എത്തും. ബുധനാഴ്ച ഈ ട്രെയിൻ ഓടില്ല. ശ്രീനഗർ-കത്ര (26402) ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 4.58-ന് കത്രയിൽ എത്തും. ചൊവ്വാഴ്ച ഇല്ല.
ഡൽഹിയിൽ നിന്ന് കത്രയിലേക്കുള്ള യാത്രക്ക് രണ്ട് വന്ദേഭാരതുകൾ അടക്കം 15 വണ്ടികൾ സർവീസ് നടത്തുന്നുണ്ട്. കേരളത്തിൽ നിന്ന് കൊങ്കൺ വഴി മംഗള എക്‌സ്പ്രസും മറ്റു വീക്ക്‌ലി ട്രെയിനുകളും ഡൽഹിയിലേക്കുണ്ട്. പാലക്കാട് വഴി കേരള എക്‌സപ്രസും വീക്ക്‌ലി വണ്ടികളും ഓടുന്നു. കേരളത്തിൽ നിന്നും കത്രയിലേക്ക് പോകാനായി കന്യാകുമാരിയിൽ നിന്നും ഒരു ഡയറക്ട് ട്രെയിനുണ്ട്. പാലക്കാട് വഴി പോകുന്ന ഹിമസാഗർ എക്സപ്രസ് (16317)വെള്ളിയാഴ്ച ഉച്ചക്ക് 2.15-ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടും.
Content Highlights- Katra to kashmir Vandebharath Express