
ടെക്ക്‌നോളജിയുടെ ഉപയോഹം നമ്മുടെയെല്ലാം ജീവിതത്തിൽ ഒരുപാട് ഇംപാക്ടുണ്ടാക്കിയിട്ടുണ്ട്. ദൈനം ദിന ജീവിതത്തിൽ ഇതില്ലാതെ മുന്നോട്ട് പോകാൻ നമുക്ക് സാധിക്കാറില്ല. എന്നാൽ ചില സമയങ്ങളിൽ ഈ ടെക്ക്‌നോളജി നമുക്ക് തന്നെ പാരായകാറുണ്ട്. അത്തരത്തിൽ മുംബൈയിൽ ഈ പ്രശ്‌നം കാരണമുണ്ടായ ഒരു അബദ്ധമാണ് നിലവിൽ ചർച്ചയാകുന്നത്.
ഓഡി കാറോടിച്ച് പോകുകയായിരുന്ന ഈ സ്ത്രീ അബദ്ധവശാൽ കാർ ഒരു ചാലിൽ വീഴ്ത്തുകയായിരുന്നു. ബെലാപ്പൂർ ഏരിയയിൽ രാത്രി ഒരു മണിക്കാണ് സംഭവം നടക്കുന്നത്. ഓഫീഷ്യൽസിന്റെ കയ്യിൽ നിന്നും സഹായം ലഭിച്ച യുവതി അപകടമൊന്നും കൂടാതെ രക്ഷപ്പെട്ടു.
തനിക്ക് അബദ്ധം പറ്റിയതിൽ പ്രധാന കാരണമായി യുവതി ചൂണ്ടിക്കാട്ടുന്നത് ഗൂഗിൾ മാപ്പിനെയാണ്. ബെലാപ്പൂർ ഏരിയയിൽ നിന്നും ഉൽവെയിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് ബെലാപൂർ പാലം കേറുന്നതായിരുന്ന യഥാർത്ഥ വഴി എന്നാൽ ഗൂഗിൾ മാപ്പ് പാലത്തിനടയിൽ കൂടി സഞ്ചരിക്കാൻ ആവശ്യപ്പെടുകയും അതോടെ അവർ അതിലൂടെ പോകുകയായിരുന്നു, ദ്രൂവാത്തറ ജെട്ടിയിലേക്കുള്ളതായിരുന്നു ഈ വഴി. ഈ വഴി യാത്ര തുടർന്ന യുവതി നേരെ ചാലിൽ ചെന്ന് വീഴുകയായിരുന്നു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി മുംബൈയിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. ഇതുമൂലം ഈ ചാലിൽ ഉയർന്ന ജലനിരപ്പുണ്ടായിരുന്നു. ഭാഗ്യവശാൽ, കാർ കുഴിയിൽ വീണ ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. മറൈൻ സുരക്ഷാ ഉദ്യോഗസ്ഥർ അവരുടെ ഒരു ബോട്ട് ഉപയോഗിച്ച് സ്ത്രീയെ പുറത്തെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അവർ ഇപ്പോൾ സുഖം പ്രാപിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ.
Content Highlights- Google Maps Misguides Again, Audi Q3 Driver Pays the Price