

ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഡീയസ് ഈറേ'. പ്രണവ് മോഹൻലാൽ ആണ് സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നത്. രാഹുൽ സദാശിവന്റെ ഇഷ്ട ഴോണറായ ഹൊറർ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയിൽ മോഹൻലാൽ ഉണ്ടോ എന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ സജീവമായി നടക്കുന്നത്. ഇതിന് പിന്നിൽ നടന്റെ സോഷ്യൽ മീഡിയാ പ്രൊഫൈൽ പിക്കാണ്.
ഡീയസ് ഈറെ സിനിമയുടെ കളർ ടോണിലാണ് മോഹൻലാൽ തന്റെ പ്രൊഫൈൽ പിക് മാറ്റിയിരിക്കുന്നത്. കറുപ്പും ചുറുപ്പും നിറത്തിലാണ് സിനിമയുടെ ഇതുവരെയുള്ള പോസ്റ്ററുകൾ എല്ലാം അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നത്. അതുകൊണ്ട് തന്നെയാണ് ആരാധകർ സിനിമയിൽ മോഹൻലാൽ ഉണ്ടോ എന്ന് സംശയിക്കുന്നത്. എന്തെങ്കിലും സർപ്രൈസ് ആരാധകർക്കായി രാഹുൽ സദാശിവൻ നൽകുമെന്ന് തന്നെയാണ് പ്രേക്ഷകരുടെ കണക്കുക്കൂട്ടൽ. ചിത്രത്തിൽ മോഹൻലാൽ ഉണ്ടെങ്കിൽ ഉറപ്പിക്കാം ചിത്രം ബ്ലോക്ക് ബസ്റ്റർ എന്നാണ് ആരാധകർ പറയുന്നത്. അതുമാത്രമല്ല സിനിമയിലെ അണിയറപ്രവർത്തകർ എല്ലാം തന്നെ സോഷ്യൽ മീഡിയാ പ്രൊഫൈലിൽ റെഡ് ഫോട്ടോ ആണ് ഇട്ടിരിക്കുന്നത്. ഇതും സിനിമയിൽ മോഹൻലാൽ ഉണ്ടെന്ന് ഉറപ്പിക്കാനുള്ള കരണമാക്കുകയാണ് ആരാധകർ. ഒക്ടോബർ 31 നാണ് ചിത്രം പുറത്തിറങ്ങുന്നത്.
'ക്രോധത്തിന്റെ ദിനം' എന്ന അര്‍ത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍. അടുത്തിടെ പുറത്തുവിട്ട സിനിമയുടെ ട്രെയിലറിന് മികച്ച വരവേൽപ്പായിരുന്നു ലഭിച്ചിരുന്നത്. ട്രെയിലറിലെ പ്രണവിന്റെ അഭിനയമുഹൂർത്തങ്ങൾ വലിയ ചർച്ചയായിരുന്നു. ഒരു കണ്ണാടിയിൽ ആരെയും പേടിപ്പിക്കുന്ന മുഖഭാവങ്ങളോടെ നിൽക്കുന്ന പ്രണവിന്റെ ഷോട്ട് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കുന്നത്.
ചിത്രത്തിൽ പ്രണവ് നായകനായും വില്ലനായും എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. അഭിനയത്തിൽ പ്രണവ് ഞെട്ടിക്കുമെന്നും ഇതുവരെ കാണാത്ത നടന്റെ വേഷപ്പകർച്ചകൾ ഈ സിനിമയിലൂടെ കാണാൻ സാധിക്കുമെന്നാണ് പലരും എക്സിൽ കുറിക്കുന്നത്. പ്രണവിന്റെ ഡയലോഗ് ഡെലിവറിക്കും കയ്യടി ലഭിക്കുന്നുണ്ട്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ്. രാഹുല്‍ സദാശിവന്റെ ചിത്രം ഇത്തവണയും പ്രേക്ഷകരെ പേടിപ്പിക്കുമെന്നാണ് ട്രെയിലറിൽ നിന്നുള്ള സൂചന.
Content Highlights: Is Mohanlal in Dies Irae? The actor's profile pic is a topic of discussion