ശ്വാസതടസം മാറുന്നില്ലേ? ആസ്ത്മയോ ശ്വാസകോശ അർബുദമോയെന്ന് മനസിലാക്കാം!

വിട്ടുമാറാത്ത ചുമയും രണ്ട് രോഗങ്ങളുടെയും പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്

ശ്വാസതടസം മാറുന്നില്ലേ? ആസ്ത്മയോ ശ്വാസകോശ അർബുദമോയെന്ന് മനസിലാക്കാം!
dot image

ചുമയും ശ്വാസതടസവും മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ നിരവധിയാണ്. സാധാരണയായി ആസ്ത്മ മൂലം ബുദ്ധിമുട്ടുന്നവരിലാണ് ഈ ലക്ഷണം കൂടുതലായി കാണപ്പെടുന്നത് എന്നൊരു വിശ്വാസം പലരിലുമുണ്ട്. ചിലപ്പോൾ ഈ ലക്ഷണങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുടെയും മുന്നറിയിപ്പ് കൂടിയാകാം. പ്രത്യേകിച്ച് ശ്വാസകോശ കാൻസറിനും ആസ്തമയ്ക്കും പൊതുവേ ഒരേ ലക്ഷണങ്ങളാണ് കാണപ്പെടുന്നത് എന്നത് ഇവ രണ്ടും തിരിച്ചറിയാൻ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതും.

വിട്ടുമാറാത്ത ചുമയും രണ്ട് രോഗങ്ങളുടെയും പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. ആസ്ത്മയുമായി ബന്ധപ്പെട്ട ചുമ ബ്രോങ്കോഡിലേറ്ററുകളോ കോർട്ടികോസ്റ്റീറോയിഡോ ഉപയോഗിച്ച് ശാന്തമാക്കാം. എന്നാൽ ആഴ്ചകൾ നീണ്ടുനിൽക്കുന്ന ചുമ, അതും രക്തകറയുള്ള കഫം ഉണ്ടാകുന്ന ചുമ ശ്രദ്ധിക്കണം. ഇത് ശ്വാസകോശ അർബുദവുമായി ബന്ധമുള്ളതാകാം. കാലവസ്ഥ മാറുന്നതോ ബാഹ്യമായ സ്വാധീനമോ ഇല്ലാതെ അർബുദ ലക്ഷണം കാണിക്കാം. എന്നാൽ ആസ്ത്മയെ കാലാവസ്ഥയും അലർജിയുമൊക്കെ ബാധിക്കും.

വ്യായാമത്തിന് ശേഷമോ അല്ലെങ്കിൽ രാത്രികാലങ്ങളിലോ ആസ്ത്മമൂലം ശ്വാസതടസമുണ്ടാകാം, ഇവ മരുന്ന് നൽകിയാൽ ശമിക്കും. എന്നാൽ ഇൻഹേലറുകൾ ഉപയോഗിച്ചിട്ടും ശ്വാസതടസം മാറിയില്ലെങ്കിൽ അത് ശ്രദ്ധിക്കണം. ഇത് ക്രമേണ വഷളാവുന്ന സാഹചര്യവും ഉണ്ടാകും. ആസ്ത്മയാണ് നിങ്ങൾക്കെങ്കിൽ പ്രധാന ലക്ഷണങ്ങൾ ശ്വാസതടസം, നെഞ്ച് വേദന, അലർജി എന്നിവയാകും. അതേസമയം ശ്വാസതടസത്തിനും നെഞ്ച് വേദനയ്ക്കും പുറമേ ക്ഷീണവും വിശപ്പില്ലായ്മയും ശരീരഭാരം കുറയുന്നതുമെല്ലാം ശ്വാസകോശ അർബുദത്തിന്റെ ലക്ഷണമായി പരിഗണിക്കാം.

Content Highlights: How can we differtiate Asthma and Lung Cancer?

dot image
To advertise here,contact us
dot image