
ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് ഒരുക്കിയ സ്പോർട്സ് ഡ്രാമ ചിത്രമാണ് ബൈസൺ. മികച്ച പ്രതികരണം നേടുന്ന സിനിമ ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇപ്പോഴിതാ സിനിമ കണ്ടതിന് ശേഷം രജനികാന്ത് വിളിച്ച് അഭിനന്ദിച്ചിരുന്നുവെന്ന് പറയുകയാണ് സിനിമയുടെ സംവിധായകൻ മാരി സെൽവരാജ്. രജിനികാന്തിനൊപ്പം ഒരു സിനിമ ചെയ്യാൻ സാധ്യതയുണ്ടെന്നും ചർച്ചകൾ നടക്കുന്നുണ്ടെന്നും മാരി സെൽവരാജ് പറഞ്ഞു.
'ബൈസൺ സിനിമ കണ്ട് രജനികാന്ത് സാർ എന്നെ വിളിച്ചിരുന്നു. അദ്ദേഹം എന്റെ പരിശ്രമങ്ങളെ അഭിനന്ദിച്ചു. മൊത്തം ടീമിനെ അഭിനന്ദിച്ചു. ഈ പ്രായത്തിലും പക്വതയുള്ള അഭിനയത്തിന് ധ്രുവിനെ എടുത്ത് പറഞ്ഞു പ്രശംസിച്ചിട്ടുണ്ട്. ഞാനും രജനികാന്ത് സാറും നിരവധി സ്ക്രിപ്റ്റുകളെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്, അദ്ദേഹത്തിന് എന്റെയൊപ്പം പ്രവർത്തിക്കാൻ താൽപ്പര്യം ഉണ്ട്. ഇടയ്ക്ക് ഇടയ്ക്ക് സംസാരിക്കാറുണ്ട്. ഒന്നിച്ച് സിനിമ ചെയ്യാനുള്ള സാധ്യതയുണ്ട്,' മാരി സെൽവരാജ് പറഞ്ഞു.
"Superstar #Rajinikanth watched #Bison & called me📞. He appreciated my efforts. Also appreciated #DhruvVikram for his matured acting at this age🔥. Myself & Superstar are discussing many scripts, chances are there for our collaboration🤞"
— AmuthaBharathi (@CinemaWithAB) October 22, 2025
- #MariSelvarajpic.twitter.com/PtnzTHs05s
അതേസമയം, പാ രഞ്ജിത്തിന്റെ നീലം സ്റ്റുഡിയോസിനൊപ്പം അപ്ലോസ് എന്റർടൈൻമെൻറ്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകുന്നു. ചിത്രത്തിന്റെ തമിഴ്നാട് തിയേറ്ററിക്കൽ റൈറ്റ്സ് 15 കോടിയ്ക്കാണ് വിറ്റുപോയതെന്നാണ് റിപ്പോർട്ടുകൾ. ഒപ്പം 18 കോടി രൂപയ്ക്കാണ് സിനിമയുടെ ഡിജിറ്റൽ സ്ട്രീമിങ് അവകാശം വിറ്റുപോയത്. ഇതുകൂടി കൂട്ടുമ്പോൾ റിലീസിനും ഒരു മാസം മുൻപ് തന്നെ ചിത്രം ലാഭം നേടിയിരിക്കുകയാണ്. ഏഴ് കോടിയാണ് സിനിമയുടെ ബജറ്റ് എന്നാണ് റിപ്പോർട്ട്.
ധ്രുവിനെ കൂടാതെ അനുപമ പരമേശ്വരൻ, ലാൽ, കലൈയരസൻ, രജിഷ വിജയൻ തുടങ്ങിയവരും അണിനിരക്കുന്നു. ചിത്രത്തിന് സംഗീതം നൽകുന്നത് നിവാസ് കെ പ്രസന്നയാണ്. ഏഴിൽ അരസ് ആണ് ഛായാഗ്രഹണം. ആർട്ട് കുമാർ ഗംഗപ്പൻ, എഡിറ്റിങ് ശക്തികുമാർ. കോസ്റ്റ്യൂം ഏകൻ ഏകംബരം. ആക്ഷൻ ദിലീപ് സുബ്ബരായൻ.
Content Highlights: Rajinikanth praises Dhruv Vikram, director shares his experience