നിങ്ങളെ'മാനിപ്പുലേറ്റ്' ചെയ്യുന്നവരെ കയ്യോടെ പിടികൂടാന്‍ വഴിയുണ്ട്;തെറ്റിദ്ധാരണ ഉണ്ടാക്കുന്നവർ ചില്ലറക്കാരല്ല

തെറ്റിദ്ധാരണയിലൂടെ ഒരാളെ കുഴിയിൽ ചാടിക്കുന്ന വ്യക്തികളെ തിരിച്ചറിയാനുളള മാര്‍ഗ്ഗങ്ങളിതാ...

നിങ്ങളെ'മാനിപ്പുലേറ്റ്' ചെയ്യുന്നവരെ കയ്യോടെ പിടികൂടാന്‍ വഴിയുണ്ട്;തെറ്റിദ്ധാരണ ഉണ്ടാക്കുന്നവർ ചില്ലറക്കാരല്ല
dot image

വ്യക്തിബന്ധങ്ങളിലും ജോലിസ്ഥലത്തും സമൂഹത്തിലുമെല്ലാം അവരുണ്ട്. നമ്മുടെ ചിന്തകളെയും വികാരങ്ങളെയും പ്രവൃത്തികളെയും എല്ലാം അവരുടെ നേട്ടത്തിനായി ഉപയോഗിക്കും.അവര്‍ പറയുന്നതൊക്കെയാണ് ശരി എന്ന് നമുക്ക് തോന്നും. അവരുടെ നിയന്ത്രണത്തിലൂടെയാവും നമ്മള്‍ സഞ്ചരിക്കുന്നതുപോലും. പലയിടങ്ങളിലും ഏതാണ് ശരി എന്ന് മനസിലാകാതെ നമ്മള്‍ ആശങ്കയില്‍ തപ്പിത്തടയും. ഇങ്ങനെ നിങ്ങളെ വൈകാരികമായും മാനസികമായും നിയന്ത്രിക്കുന്നവരെ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. നമ്മുടെ വൈകാരിക സുരക്ഷ ഉറപ്പാക്കേണ്ടതും സ്വന്തം ചിന്തകള്‍ക്കും തീരുമാനങ്ങള്‍ക്കുമനുസരിച്ച് ജീവിക്കേണ്ടതും നമ്മുടെ കടമയാണ്. അതിന് നിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവരെ (മാനിപ്പുലേറ്റ് ചെയ്യുന്നവരെ) തിരിച്ചറിയേണ്ടതുണ്ട്. വളരെ സിമ്പിളായ ഈ വഴികള്‍ അറിഞ്ഞിരുന്നോളൂ. അവരെ കയ്യോടെ പിടികൂടാം.

അമിതമായി മുഖസ്തുതി പറയുക, പാവത്തെപോലെ പെരുമാറുക

നിങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ മുഖസ്തുതി പറഞ്ഞും പുകഴ്ത്തിയും വശത്താക്കാന്‍ അവര്‍ക്ക് ഒരു മടിയും ഉണ്ടാവില്ല. അഥവാ അവരുടെ പ്രതീക്ഷകള്‍ക്കൊത്ത് നിങ്ങള്‍ വന്നില്ലെങ്കില്‍ അടുത്തപടി സഹതാപം എടുക്കലാണ്. 'അയ്യോ പാവം' എന്ന തോന്നല്‍ ഉണ്ടാക്കിയെടുക്കും. അതില്‍ വീണാല്‍ അവര്‍ നിങ്ങളെ നിയന്ത്രിക്കാന്‍ തുടങ്ങും.

ആവര്‍ത്തിച്ച് നുണപറയുക, കാര്യങ്ങളെ വളച്ചൊടിക്കുക

ക്രിത്രിമത്വം കാണിക്കുന്ന ആളുകള്‍ അവരുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനായി സത്യത്തെ വളച്ചൊടിക്കുന്നു. അവര്‍ പറയുന്നതാണ് ശരി എന്ന് നമ്മളെ വിശ്വസിപ്പിക്കാനായി എന്ത് ക്രിത്രിമത്വവും കാണിക്കാന്‍ അവര്‍ക്ക് മടിയില്ല. അതിനായി ആവശ്യ വിവരങ്ങള്‍ ഒഴിവാക്കുകയോ വസ്തുതകള്‍ വളച്ചൊടിക്കുകയോ ചെയ്‌തേക്കാം. ഒന്ന് ആഴത്തില്‍ നിരീക്ഷിച്ചാല്‍ അവരുടെ സംസാരത്തിലേയും പെരുമാറ്റത്തിലേയും മാറ്റങ്ങള്‍ നമുക്ക് മനസിലാക്കാന്‍ സാധിക്കും.

നിങ്ങളില്‍ കുറ്റബോധവും ആശയക്കുഴപ്പവും ഉണ്ടാക്കും

മാനിപ്പുലേറ്റ് ചെയ്യുന്നവര്‍ നിങ്ങളുടെ മനസുകൊണ്ട് കളിക്കുന്നവരാണ്. അവരുടെ പല സംസാരങ്ങളും നിങ്ങളില്‍ കുറ്റബോധം നിറയ്ക്കുകയും ആശയക്കുഴപ്പം ഉണ്ടാക്കുകയും ചെയ്യും. ' ഇനി ഞാന്‍ പറഞ്ഞത് അല്ലെങ്കില്‍ വിചാരിച്ചത് തെറ്റാണോ' എന്ന തോന്നല്‍ നമ്മളില്‍ത്തന്നെ ഉണ്ടാക്കാന്‍ ഇവര്‍ക്ക് കഴിയും.

ഈ കൃത്രിമക്കാരെ എങ്ങനെ കൈകാര്യം ചെയ്യാം

മാനിപ്പുലേറ്റ് ചെയ്യുന്നവരെ നേരിടാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളിലൊന്നാണ് നമ്മുടെ ഉളളില്‍ ആളുകളുമായി ഇടപഴകുന്നതിന് വ്യക്തമായ അതിരുകള്‍ നിശ്ചയിക്കുക എന്നത്. ഒരുവിധത്തിലുളള കുറ്റബോധമോ സമ്മര്‍ദ്ദമോ എന്നെ നിയന്ത്രക്കില്ല എന്ന് തീരുമാനിക്കുക. വൈകാരികമായി സ്വയം സംരക്ഷിക്കാന്‍ തീരുമാനിക്കുക. മാനിപ്പുലേറ്റ് ചെയ്യുന്നവരുടെ പെരുമാറ്റം സൂക്ഷ്മമാണ്.അത് തിരിച്ചറിയാന്‍ സമയമെടുത്തേക്കാം.അതുകൊണ്ട് കൂടുതല്‍ ജാഗ്രതയോടെ ഇടപെടുക. സ്വയം അവബോധവും, ദൃഡനിശ്ചയവും ഉണ്ടാക്കിയെടുക്കുക.

Content Highlights :There is a way to identify those who are 'manipulating' you





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image