ഈ നാല് 'S' നിയന്ത്രിച്ചാൽ ബിപിയിൽ നിന്നും രക്ഷനേടാം; ഏതാണ് അവയൊക്കെ..

കൃത്യമായി നിയന്ത്രിച്ചില്ലെങ്കിൽ പലപ്പോഴും ജീവൻ പോലും ഭീഷണിയാകാൻ സാധ്യതയുള്ളതാണ് ഉയർന്ന രക്തസമ്മർദ്ദം അഥവ ബിപി

dot image

ജീവിതശൈലി രോഗങ്ങളിൽ പ്രധാനിയായി മാറി കൊണ്ടിരിക്കുകയാണ് ബിപി. രക്തസമ്മർദ്ദം ഉയരുന്നത് പലപ്പോഴും പല കാരണങ്ങൾ കൊണ്ടാണ്. കൃത്യമായി നിയന്ത്രിച്ചില്ലെങ്കിൽ പലപ്പോഴും ജീവൻ പോലും ഭീഷണിയാകാൻ സാധ്യതയുള്ളതാണ് ഉയർന്ന രക്തസമ്മർദ്ദം അഥവ ബിപി. നിശബ്ദ കൊലയാളിയെന്നാണ് ഉയർന്ന രക്തസമ്മർദ്ദത്തെ മെഡിക്കൽ ഫീൽഡിൽ അറിയപ്പെടുന്നത്. കാരണം പലപ്പോഴും ഇത് ഉയരുന്നത് പ്രതീക്ഷിക്കാതെ ആയിരിക്കും.

സ്‌ട്രോക്ക്, ഹൃദയാഘാതം, കിഡ്‌നി പ്രശ്‌നങ്ങൾ എന്നിവയൊക്കെ ഉണ്ടാകുന്നത് ഉയർന്ന രക്തസമ്മർദ്ദം മൂലമാണ്. ശരീരത്തിലെ അവയവങ്ങളിലേക്ക് രക്തം കൊണ്ടുപോകുന്നത് ധമനികൾ വഴിയാണ്. രക്തസമ്മർദ്ദം ഉയരുമ്പോൾ ഈ ധമനികളെ കട്ടിയാക്കുന്നു അല്ലെങ്കിൽ അവയിൽ ചെറിയ ക്ലോട്ടുകൾ ഉണ്ടാക്കുന്നു. ആ ക്ലോട്ടുകൾ തലച്ചോറിലേക്കോ ഹൃദയത്തിലേക്കോ പോയി ഹൃദയാഘാതം സ്‌ട്രോക്ക് പോലെയുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകും.

ഈ നാല് Sകളെ സൂക്ഷിച്ചാൽ ബിപിയെ നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. സ്ലീപ്പ്, സ്‌മോക്കിങ്, സോൾട്ട്, സ്‌ട്രെസ്, എന്നിവയാണ് ആ നാല് S.

സ്ലീപ്പ്

അപര്യാപ്തമായ ഉറക്കം രക്തക്കുഴലുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും വീക്കം വർദ്ധിപ്പിക്കുകയും ചെയ്യും കാലക്രമേണ രക്തസമ്മർദ്ദം ഉയർത്തുന്നു. മതിയായ, ഗുണനിലവാരമുള്ള ഉറക്കത്തിന് മുൻഗണന നൽകുക. സ്ഥിരമായ ഉറക്ക ഷെഡ്യൂളുകൾ, അനുകൂലമായ ഉറക്ക അന്തരീക്ഷം സൃഷ്ടിക്കുക. ഉറക്ക തകരാറുകൾ രക്തസമ്മർദ്ദം നിയന്ത്രിക്കാനും മൊത്തത്തിലുള്ള ഹൃദയധമനികളെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

സ്‌മോക്കിങ്

അമിതമായ പുകവലി വലിയ രീതിയിൽ രക്തസമ്മർദ്ദം ഉയർത്താൻ കാരണമാകാറുണ്ട്. ഹൃദയ സംബന്ധമായ രോഗങ്ങൾക്കും ഇത് കാരണമാകുന്നു. രക്ത ധമനികളിൽ അമിതമായ കെമിക്കലുകൾ വരാൻ പുകവലി കാരണമാകും. ഇത് രക്തക്കുഴലുകൾ ചുരുങ്ങാനും രക്തസമ്മർദ്ദം കൂട്ടാനും കാരണമാകും. പുകവലി കാലക്രമേണ രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞ് കൂടാനും ഹൈപ്പർ ടെൻഷനും കാരണമാകും. പുകവലി രക്തത്തിൽ ഓക്‌സിജൻ നില കുറയ്ക്കും. ഇത് പിന്നീട് ഹൃദയത്തെ അമിതമായി സെല്ലുകളിലേക്ക് ഓക്‌സിജൻ പമ്പ് ചെയ്യാൻ പ്രേരിപ്പിക്കുകയും. ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യുന്നു.

സോൾട്ട്

ഉപ്പിന്റെ അമിത ഉപയോഗം പലപ്പോഴും ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം. അമിതമായി ഉപ്പ് കഴിക്കുന്നത് രക്തസമ്മർദ്ദം കൂടാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്. ഉപ്പ് ഉപഭോഗം കുറയ്ക്കാൻ സംസ്‌കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുക, പാചകത്തിൽ ഉപ്പ് ചേർക്കുന്നത് പരിമിതപ്പെടുത്തുക. കുറഞ്ഞ സോഡിയം അളവുള്ള ഉപ്പ് തിരഞ്ഞെടുക്കുക. ജീവിതശൈലി മാർഗങ്ങൾ ശരിയായ നിലനിർത്തുക.

സ്‌ട്രെസ്

മാനസിക സമ്മർദ്ദം വലിയ രീതിയിൽ രക്തസമ്മർദ്ദം ഉയർത്താൻ കാരണമാകും. സമ്മർദ്ദം ഉണ്ടാകുമ്പോൾ, ശരീരം അഡ്രിനാലിൻ, കോർട്ടിസോൾ തുടങ്ങിയ ഹോർമോണുകൾ പുറത്തുവിടുന്നു. ഈ സമയത്ത് ഹൃദയമിടിപ്പ് താത്കാലികമായി വർദ്ധിപ്പിക്കുകയും രക്തക്കുഴലുകൾ സങ്കോചിക്കുകയും ചെയ്യുന്നു. ഇത് ഉയർന്ന ബിപിയിലേക്ക് നയിക്കാൻ കാരണമാകും.

Content Highlights- Avoid these four S to control blood pressure

dot image
To advertise here,contact us
dot image